സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ഔഷധ കഞ്ഞി വിതരണവും

297
Advertisement

ഇരിങ്ങാലക്കുട: പടിഞ്ഞാറെക്കര എന്‍ എസ് എസ് കരയോഗം എച്ച്.ആര്‍ സെല്ലും സംഘമിത്ര വനിതകൂട്ടായ്മയും, സംഗമേശ്വര വാനപ്രസ്ഥാശ്രമവും, എന്‍ എസ് എസ് വനിതസമാജവും ഒരുമിച്ച് ചേര്‍ന്ന് തൈക്കാട്ടുശ്ശേരി വൈദ്യരത്നം ഔഷധശാലയുടെ സഹകരണത്തോടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും, സൗജന്യ മരുന്നു വിതരണവും, ഔഷധ കഞ്ഞി വിതരണവും സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 9.30 മുതല്‍ സംഗമേശ്വര വാനപ്രസ്ഥാശ്രമത്തില്‍ നടക്കുന്ന ക്യാമ്പ് കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ ശ്രീ. യു. പ്രദീപ് മേനോന്‍ ഉദ്ഘാടനം ചെയ്യും. എന്‍.എസ്.എസ്.മുകുന്ദപുരം താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് അഡ്വ.ഡി. ശങ്കരന്‍കുട്ടി വിശിഷ്ടാതിഥിയായി പങ്കെടുക്കും. വൈദ്യരത്നം ഔഷധശാലയിലെ പരിശീലകന്‍ ശ്രീ. ടി.ഏസ്. ഗോകുല്‍ദാസ് നയിക്കുന്ന ആയുസ്സും ആയുര്‍വ്വേദവും എന്ന ബോധവല്‍ക്കരണക്ലാസും ചടങ്ങില്‍ നടക്കും. വൈദ്യരത്നം ഔഷധശാലയിലെ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും.

 

Advertisement