കാട്ടൂര്‍ മേഖലയില്‍ മഴകെടുതിയില്‍ വ്യാപക കൃഷിനാശം.

698

കാട്ടൂര്‍ : തേക്കുമൂലയില്‍ കനത്ത വെള്ളകെട്ടില്‍ വ്യാപകമായി വാഴ കൃഷി നാശം .നാലയിരത്തോളം വാഴകളാണ് വെള്ളക്കെട്ട് മൂലം നശിച്ചു കൊണ്ടിരിക്കുന്നത്. മൂര്‍ക്കനാട് സ്വദേശിയും സിവില്‍ പോലിസ് ഓഫിസറുമായ ഷാജുവും സുഹൃത്ത് അസിയും പാട്ടത്തിനെടുത്തു കൃഷി ചെയ്ത ആയിരത്തി അഞ്ഞൂറ് കുലച്ച നേന്ത്രവാഴകള്‍ പൂര്‍ണമായി നശിച്ചു.കൂടാതെ ഇവര്‍ തന്നെ കൃഷി ചെയ്ത നാല് മാസം പ്രായമുള്ള പുവന്‍, നേന്ത്രവാഴകളും കനത്ത വെള്ളകെട്ടില്‍ നശിച്ചുണ്ട്.ഇവര്‍ സമിപത്തു ഇടവിളയായി ചെയ്ത മത്സ്യകൃഷിയും നശിച്ചിട്ടുണ്ട്.ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

Advertisement