കാന്‍സര്‍ രോഗികള്‍ക്ക് കേശദാനം നടത്തി

544
Advertisement

ഇരിങ്ങാലക്കുട : ജെ സി ഐ ഇരിങ്ങാലക്കുടയുടെയും സെന്റ് ജോസഫ് കോളേജിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി കേശദാനം മഹദാനം എന്ന പരിപാടി സംഘടിപ്പിച്ചു.ക്യാന്‍സര്‍ രോഗബാധിരായി ചികിത്സയിലൂടെ മുടി നഷ്ടപ്പെട്ട രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കുന്നതിനായി കോളേജിലെ 50 ഓളം വിദ്യാര്‍ത്ഥികളാണ് മുടി ദാനം ചെയ്തത്.കേശദാനത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട സബ് ഇന്‍സ്‌പെക്ടര്‍ കെ എസ് സുശാന്ത് നിര്‍വഹിച്ചു.സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ക്രിസ്റ്റി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അമല മെഡിക്കല്‍ കോളേജ് അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ജെയ്‌സണ്‍ മുണ്ടന്‍ മാണി,ജെ സി ഐ പ്രസിഡന്റ് ലിഷോണ്‍ ജോസ്,പ്രോംഗ്രാം ഡയറക്ടര്‍ ടെല്‍സണ്‍ കോട്ടോളി,ജെസ് ലൈറ്റ് ചെയര്‍മാന്‍ സൗമ്യ ലിഷോണ്‍,ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഡോ.ഷാലി അന്തപ്പന്‍,വീണ ബി ജോയ്,അജോ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement