സി.പി.ഐ സംസ്ഥാന സമ്മേളന പതാകജാഥക്ക് വമ്പിച്ച സ്വീകരണം

427
Advertisement

ഇരിങ്ങാലക്കുട:മാര്‍ച്ച് ഒന്നു മുതല്‍ നാലുവരെ മലപ്പുറത്ത് നടക്കുന്ന സി പി ഐ സംസ്ഥാന സമ്മേളന നഗരിയില്‍ ഉയര്‍ത്തുന്ന പതാക വഹിച്ചുകൊണ്ടുള്ള സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ: കെ രാജന്‍ എം എല്‍ എ നയിക്കുന്ന പതാകജാഥക്ക് ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍ അങ്കണത്തില്‍ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനത്തില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.കെ.സുധീഷ് അദ്ധ്യക്ഷത വഹിച്ചു.ജാഥാ അംഗങ്ങളായ എ ഐ വൈ എഫ് സംസ്ഥാന പ്രസിഡണ്ട് ആര്‍.സജിലാല്‍, എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി സുബേഷ് സുധാകര്‍ ,സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി, എന്‍.കെ.ഉദയപ്രകാശ് എന്നിവര്‍ സംസാരിച്ചു. സ്വീകരണം ഏറ്റുവാങ്ങി കൊണ്ട് ജാഥാ ക്യാപ്റ്റന്‍ കെ.രാജന്‍ എം എല്‍ എ തുടങ്ങിയവര്‍ സംസാരിച്ചു. നൂറ് കണക്കിന് സഖാക്കള്‍ ജാഥാ സ്വീകരണത്തല്‍ സന്നിഹിതരായിരുന്നു.

Advertisement