ഇരിങ്ങാലക്കുട : കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ വന്ന ച്യൂതി മറ്റു ദേശദ്രോഹശക്തികള്‍ തന്ത്രപരമായി മുതലെടുക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍ പറഞ്ഞു. മാപ്രാണം കുഴിക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവതസപ്താഹയജ്ഞത്തോടനുബന്ധിച്ച് രണ്ടാം ദിവസം മാതൃകാകുടുംബസങ്കല്പത്തെ കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു ശശികലടീച്ചര്‍. അടുത്ത കാലത്തു നടന്ന അഖിലയുടെ മതംമാറ്റം മുതലായ സംഭവങ്ങള്‍ ഇതാണ് കാണിക്കുന്നതെന്ന് ടീച്ചര്‍ പറഞ്ഞു. കുടുംബബന്ധങ്ങളിലെ മൂല്ല്യതകര്‍ച്ച വ്യക്തികളെയും സമൂഹത്തെയും രാഷ്ടത്തെയും അപകടപ്പെടുത്തുകയാണ്. നഷ്ടപ്പെട്ട സംസ്‌കാരം കുടുംബങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് പരിഹാരമെന്നും ടീച്ചര്‍ പറഞ്ഞു. സനാതനസംസ്‌കാരം പകര്‍ന്നുനല്‍കാനുള്ള പാഠശാലകള്‍ എല്ലാ ക്ഷേത്രസങ്കേതങ്ങളിലും ആരംഭിക്കണമെന്നും ടീച്ചര്‍ പറഞ്ഞു. അവണൂര്‍ മനയ്ക്കല്‍ ദേവന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.
മലയാള സിനിമയില്‍ സുവര്‍ണലിപികളില്‍ എഴുതാന്‍ സുവര്‍ണ്ണപുരുഷന്‍ എത്തുന്നു.
ഇരിങ്ങാലക്കുട : മലയാള സിനിമയില്‍ സുവര്‍ണലിപികളില്‍ ചരിത്രം സൃഷ്ടിക്കാന്‍ സുവര്‍ണ്ണപുരുഷന്‍ എത്തുന്നു.മോഹന്‍ലാല്‍ എന്ന അതുല്യനടന്റെ ആരാധകരുടെ കഥ പറയുന്നതാണ് ചിത്രം.ഫാന്‍സിന്റെ കഥപറയുന്ന മറ്റ് സിനിമാ കഥകളില്‍ നിന്നും വേറിട്ട ശൈലിയാണ് സുവര്‍ണ്ണപുരുഷന്‍ സ്വീകരിച്ചിരിക്കുന്നത്.പൂര്‍ണ്ണമായും ഇരിങ്ങാലക്കുടയില്‍ ചിത്രികരിച്ച സിനിമയില്‍ അണിയറയിലെ താരങ്ങളില്‍ ഏറെയും ഇരിങ്ങാലക്കുടയില്‍ നിന്ന് തന്നെ.മോഹന്‍ലാല്‍ ആരാധകനായ തിയേറ്റര്‍ ഓപ്പറേറ്റര്‍ റപ്പായിയായി പ്രധാന വേഷത്തില്‍ എത്തുന്നത് ഇരിങ്ങാലക്കുടക്കാരനായ ഇന്നസെന്റാണ്. ചിത്രത്തില്‍ ശ്രീജിത്ത് രവി,മനു,സുനില്‍ സുഖദ,കലിംഗ ശശി,ബിജുകുട്ടന്‍,കോട്ടയം പ്രദീപ്,സതീശ് മേനോന്‍,രാജേഷ് തംമ്പൂരു,ലെന,കുളപ്പിള്ളി ലീല എന്നിവരെ കൂടാതെ ട്രാന്‍സ്‌ജെന്‍ഡര്‍ താരമായി തിളങ്ങുന്ന അജ്ഞലി അമീറും ചിത്രത്തിലെ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.മോഹന്‍ലാലിന്റെ കടുത്ത ആരാധകര്‍ ഉള്ള ഇരിങ്ങാലക്കുടയില്‍ മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ റീലിസിംങ്ങ് നടക്കുന്നതും അതിനോട് അനുബദ്ധിച്ച സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.നിഖില്‍ പ്രഭയുടെ ഗാനങ്ങള്‍ക്ക് കലാഭവന്‍ മണികണ്ഠന്‍ വരികള്‍ പകര്‍ന്നിരിക്കുന്നു.ചിത്രത്തിന്റെ സംവിധായകന്‍ സുനില്‍ പുവേലിയും പ്രൊഡ്യൂസര്‍മാരായ ലിറ്റി ജോര്‍ജ്ജും,ജീസ് ലാസറും തുടങ്ങിയവരെല്ലാം ഇരിങ്ങാലക്കുട സ്വദേശികളാണ്. പൂര്‍ണ്ണമായും ഇരിങ്ങാലക്കുടക്കാരുടെ ചിത്രം എന്ന് അവകാശപെടാവുന്ന രീതിയിലാണ് ചിത്രം പുറത്തിറങ്ങുന്നത്.ഇതിനകം പുറത്തിറങ്ങിയ ടീസര്‍ സുവര്‍ണ്ണപുരുഷനേ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിട്ടുണ്ട്. മോഹന്‍ലാല്‍ ഫാന്‍സും ട്രോളന്മാരും ഏറ്റെടുത്ത ടീസര്‍ കേരളമാകെ ആഘോഷിക്കുകയാണ്. കണ്ടു മറന്ന ഫാന്‍സ് ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ലാലേട്ടന്‍ എന്ന വികാരം ഓരോ ഷോട്ടിലും ഉണ്ടാവും എന്നു സംവിധായകന്‍ സുനില്‍ പൂവേലി ഉറപ്പ് തരുന്നു.
പദ്ധതി നിര്‍വഹണത്തില്‍ അവസാനക്കാരായി ഇരിങ്ങാലക്കുട : അപമാനമെന്ന് സി പി ഐ
ഇരിങ്ങാലക്കുട : പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനത്തേ മുന്‍സിപ്പാലിറ്റികളില്‍ അവസാന സ്ഥാനക്കാരായി ഇരിങ്ങാലക്കുട.കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി നിര്‍വഹണത്തില്‍ പുലര്‍ത്തിയ മികവ് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകള്‍ നിലനിര്‍ത്തിയപ്പോള്‍ ഇരിങ്ങാലക്കുട നഗരസഭ സംസ്ഥാനത്തിന് തന്നേ അപമാനമായെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി പി മണി പറഞ്ഞു.പൂമംഗലം,പടിയൂര്‍,കാറാളം ഗ്രാമപഞ്ചായത്തുകള്‍ 100 തുകയും കാട്ടൂര്‍,മുരിയാട്,വേളുക്കര,ഗ്രാമപഞ്ചായത്തില്‍ 100 ശതമാനത്തിനടുത്ത് തുകയും ചിലവഴിച്ചപ്പോള്‍ ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി 57.6 ശതമാനം മാത്രമാണ് പദ്ധതി തുക ചിലവഴിച്ചത്.നികുതി പിരിവിലും തദ്ദേശ സ്ഥാപനങ്ങള്‍ മുന്നേറ്റം നടത്തിയപ്പോള്‍ ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി പിന്നോക്കമാണ്.സമയബദ്ധിതമായി പദ്ധതി നിര്‍വഹണം നടത്തുവാന്‍ കഴിയാതെ നിരന്തരമായി പുറകോട്ട് പോകുന്ന മുന്‍സിപ്പല്‍ ഭരണസമിതി രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട പോലീസ് ജീപ്പിലും ഇനി ക്യാമറ നീരിക്ഷണം
ഇരിങ്ങാലക്കുട : ആധുനിക ലോകത്ത് ക്യാമറ കണ്ണുകള്‍ക്കുള്ള സ്ഥാനം ചെറുതല്ല എന്ന് ഏവര്‍ക്കറുമറിയാം ഇരിങ്ങാലക്കുട പോലീസും അത്തരമൊരു രീതിയിലേയ്ക്ക് തിരിയുകയാണ്.24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ക്യാമറ സംവിധാനം ഇരിങ്ങാലക്കുട പോലിസിന്റെ ജീപ്പില്‍ ഘടിപ്പിച്ച് കഴിഞ്ഞു.നെറ്റ് വിഷന്‍ ഉള്ള ക്യാമറ 360 ഡിഗ്രിയില്‍ തിരിക്കാവുന്നതാണ്.വാഹന ചെക്കിംങ്ങ് അടക്കമുള്ള പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ വിമര്‍ശനം നേരിടുന്ന ഈ കാലഘട്ടത്തില്‍ പോലിസിന്റെ സേവനം കൂടുതല്‍ സുതാര്യമാക്കുന്നതിന് ക്യാമറ നീരീക്ഷണം സഹായിക്കും.കൂടാതെ അക്രമ സ്വഭാവമുള്ള മാര്‍ച്ചുകളും മറ്റും റെക്കോര്‍ഡ് ചെയ്യുന്നതിനും പെട്രോളിംങ്ങിനിടെ കാണുന്ന കുറ്റക്രിത്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനും ഈ ക്യാമറ കണ്ണുകള്‍ കൂടുതല്‍ സഹായകരമാണ് ഇരിങ്ങാലക്കുട പോലിസിന്.
കുട്ടികള്‍ക്കായി വേനല്‍ക്കൂട്ടം അവധിക്കാല ക്യാമ്പുകള്‍
ഇരിഞ്ഞാലക്കുട നടനകൈരളി കുട്ടികള്‍ക്കായുള്ള വേനല്‍ അവധിക്കാല ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.ഏപ്രില്‍ 7,8 (ശനി,ഞായര്‍) രാവിലെ 10 മണി മുതല്‍ 5 മണി വരെയാണ് ക്യാമ്പ് .ക്യാമ്പിന് നേതൃത്വം നല്‍കുന്നത് അട്ടപ്പാടി ആള്‍ട്ടര്‍നേറ്റീവ് സ്‌കൂളിലെ ഗൗതം സാരംഗ് ,അനുരാധ സാരംഗ് എന്നിവര്‍ ചേര്‍ന്നാണ്.ഗൗതവും അനുരാധയും അവരുടെ കുടുംബവും മാതൃകാപരമായ സ്വന്തം ജീവിതത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും മനുഷ്യരും പ്രകൃതിയും തമ്മിലുണ്ടായി കൊണ്ടിരിക്കുന്ന അകല്‍ച്ചയെ കുറയ്ക്കാനും ചുറ്റുമുള്ളവരെ ബോധവല്‍ക്കരിക്കാനും നിതാന്തം പരിശ്രമിച്ചുവരുന്നു. ക്യാമ്പ് ഫീസ് 600 രൂപ
പുളിക്കല്‍ നാരായണന്‍കുട്ടി നായര്‍ (65) നിര്യാതനായി
പുളിക്കല്‍ നാരായണന്‍കുട്ടി നായര്‍ (65) നിര്യാതനായി. ഭാര്യ: കുമാരി. മകന്‍: മനു
സംസ്‌കാരം: രാവിലെ 11:30 നു പാറമേക്കാവ് ശ്മശാനത്തില്‍
പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞിട്ടും രാജ്യത്ത് ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. രാജ്യം കത്തിക്കാളുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ കുത്തക കമ്പനികള്‍ക്ക് കൂട്ടുനില്‍ക്കുന്ന നയവുമായി മുന്നോട്ട് പോവുകയാണ്. ഡീസല്‍ പെട്രോള്‍ വില ഉല്‍പ്പാദന വിലയുടെ രണ്ടിരട്ടിയാണ്. കമ്പനികളുടെ കൊള്ളലാഭം മാറ്റി നിര്‍ത്തിയാല്‍ വെറും 25 രൂപക്ക് ഇന്ധനം വില്‍ക്കാനാവുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2007 മുതല്‍ 2017 വരെയുള്ള കാലയളവില്‍ എണ്ണക്കമ്പനികള്‍ 50,000 കോടിയിലേറെ കൊള്ളലാഭം കൊയ്തതായാണ് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വ്യക്തമാക്കുന്നത്. ഇത്തരം നെറികേടുകള്‍ക്കെതിരായ ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയര്‍ന്ന് വരണം. പെട്രോളിന് 77.78 രൂപയും ഡീസലിന് 70.25 രൂപയുമായാണ് ഇപ്പോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. ഡീസല്‍ വില നിര്‍ണ്ണയാധികാരം ബി.ജെ.പി. സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതോടെ കുത്തനെ വില വര്‍ദ്ധിപ്പിക്കുകയാണ്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കേന്ദ്ര എക്‌സൈസ് നികുതി അഞ്ചുതവണകളിലായി ആറ് രൂപ വര്‍ദ്ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 19.42 രൂപയും ഡീസലിന് 15.33 രൂപയും എക്സൈസ് നികുതി ഇനത്തില്‍ ഏര്‍പ്പെടുത്തുക വഴി കേന്ദ്രം കോടികള്‍ കൊയ്യുകയാണ്. ഇന്ധന വില ദിവസം തോറും നിയ്യന്ത്രിക്കാന്‍ കഴിഞ്ഞ ജൂണ്‍ 16 നാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇത് വഴി പതിനായിരക്കണക്കിന് കോടി രൂപയാണ് എണ്ണക്കമ്പനികളുടെ കൊള്ള ലാഭം. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ തകര്‍ക്കുന്ന കോര്‍പ്പറേറ്റ് അനുകൂല നയങ്ങളുമായി മോദീ ഗവര്‍മെണ്ട് മുന്നോട്ട് പോവുകയാണ്. ഇന്ധനവില വര്‍ദ്ധനവിനെതിരായി രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ഡി.വൈ.എഫ്.ഐ തയ്യാറാകുകയാണ്. ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍.എല്‍.ശ്രീലാല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക് സെക്രട്ടറി സി.ഡി.സിജിത്ത് അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബ്ലോക്ക് നേതാക്കളായ ആര്‍.എല്‍.ജീവന്‍ലാല്‍, ബി.കെ.അഭിജിത്ത്, കെ.എല്‍.അഖില്‍, കെ.എം.അരുണ്‍ നാഥ് എന്നിവര്‍ നേതൃത്വം നല്‍കി.
വെള്ളാനി കോള്‍പ്പാട കര്‍ഷകസംഘത്തിന്റെ നേതൃത്ത്വത്തില്‍ കൊയ്ത്തുത്സവവും,സെമിനാറും നടത്തി
വെള്ളാനി കോള്‍പ്പാട കര്‍ഷകസംഘത്തിന്റെ നേതൃത്ത്വത്തില്‍ കൊയ്ത്തുത്സവവും,സെമിനാറും നടത്തി.ഇരിങ്ങാലക്കുട ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ് ഉദ്ഘാടനം
ചെയ്ത പരിപാടിയില്‍ കോള്‍പ്പാട കമ്മിറ്റി പ്രസിഡന്റ് കെ എച്ച്.അബൂബക്കര്‍ അധ്യക്ഷത
വഹിച്ചു .കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ ,കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,കെ.എസ്.ബാബു,വാര്‍ഡ്‌മെംബര്‍ മാരായ
ബെറ്റിജോസ്,ഷീജപവിത്രന്‍,സുനിതമനോജ്,ധീരജ്‌തേറാട്ടില്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്നു നടന്നസെമിനാര്‍ കൃഷി ഓഫീസര്‍മാരായ കെ.ജെ.കുര്യാക്കോസ്,ഭാനുശാലിനി
എന്നിവര്‍ നയിച്ചു. പരിപാടിക്ക് ഇ എ ജേയ് സ്വാഗതവും,ശ്രീമതി സോഫി സുനില്‍ നന്ദിയുംപറഞ്ഞു
റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ കരാട്ടെ ക്ലാസ്സുകള്‍
റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായുള്ള കരാട്ടെ ക്ലാസ്സുകള്‍ ഏപ്രില്‍ 3-ാം തിയ്യതി ആരംഭിച്ചു.കൂടാതെ ഇരിഞ്ഞാലക്കുട ജപ്പാന്‍ ഷോട്ടോക്കാരന്റെ നേതൃത്വത്തില്‍ കരാട്ടേ നാഷ്ണല്‍ സ്‌കൂള്‍ ഗെയിംസിലേക്കുള്ള പരീശീലനവും ആരംഭിച്ചു.വിഷന്‍ ഇരിഞ്ഞാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ.രാജീവ് കെ ബി ഉദ്ഘാടനം നിര്‍വഹിച്ചു.ടെല്‍സണ്‍ കൊട്ടോളി നന്ദി പറഞ്ഞു.ചീഫ് ഇന്‍സ്ട്രക്ടര്‍ സെന്‍സേയ് പി കെ ഗോപാലകൃഷ്ണന്‍ , അഡ്വ.ടി കെ മധു,റോട്ടറി ക്ലബ് സെക്രട്ടറി പ്രവീണ്‍ തിരുപ്പതി ,പി ടി ബെന്നി പന്താലിപ്പാടന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.മാസം 300 /- രൂപയാണ് ഫീസ്
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുന്നാളിന് കൊടിയേറി.
ഇരിങ്ങാലക്കുട: മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുന്നാളിന് കൊടിയേറി. ഫാ. ജോര്‍ജ്ജ് പാറേമാന്‍ കൊടിയേറ്റ് നിര്‍വഹിച്ചു. എട്ടുവരെ വിവിധ പരിപാടികളോടെയാണ് തിരുന്നാള്‍ ആഘോഷം. ഇതിന്റെ ഭാഗമായി ദിവസവും വൈകീട്ട് 5.30 ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, പ്രദക്ഷിണം, നൊവേന എന്നിവ നടക്കും. ശനി, ഞായര്‍ ദിവസങ്ങളിലാണ് തിരുന്നാള്‍. 180-ാം തിരുനാളാഘോഷത്തിന്റെ ഭാഗമായി 180 കിലോ തൂക്കമുള്ള കേക്കില്‍ വിശുദ്ധ അന്തോണിസിന്റെ ജീവചരിത്രം ആലേഖനം ചെയ്ത് തിരുനാള്‍ ദിനത്തില്‍ രാവിലെ മുതല്‍ പ്രദര്‍ശനത്തിന് വെക്കും. പ്രദക്ഷിണത്തിന് ശേഷം വൈദീകരുടെ സാന്നിധ്യത്തില്‍ ഭക്തജനങ്ങള്‍ക്ക് കേക്ക് വിതരണം ചെയ്യും. തിരുന്നാളിന്റെ ഭാഗമായി കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി അഗതികള്‍ക്ക് ആദരവ്, രക്തദാനം, രോഗികള്‍ക്ക് കാരുണ്യപ്രവര്‍ത്തനങ്ങള്‍ എന്നിവയും നടത്തും. പത്രസമ്മേളനത്തില്‍ വികാരി ഫാ. ജസ്റ്റിന്‍ വാഴപ്പിള്ളി, ജനറല്‍ കണ്‍വീനര്‍ മാര്‍ട്ടിന്‍ ജോസ്, സെക്രട്ടറി സി.പി വര്‍ഗ്ഗിസ്, ട്രഷറര്‍ ഫിന്റോ പി. പോള്‍, പബ്ലിസിറ്റി സജി വര്‍ഗ്ഗിസ്, ട്രസ്റ്റി സി.ജെ പോള്‍, ഇ.എ ഔസേപ്പ് എന്നിവര്‍ പങ്കെടുത്തു.
ഇന്റര്‍ ഹോസ്പിറ്റല്‍ ക്വീസ് കോംപറ്റീഷന്‍ സംഘടിപ്പിക്കുന്നു.
ഇരിങ്ങാലക്കുട : ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഏപ്രില്‍6വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്2മണിക്ക് ഇരിങ്ങാലക്കുട കോപ്പറേറ്റിവ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട കോപ്പറേറ്റിവ് ആശുപത്രിയില്‍ വച്ച് Insight – 2018 , Inter Hospital Quiz Competitionസംഘടിപ്പിക്കുന്നു. . ഇരിങ്ങാലക്കുട,ചാലക്കുടി,കൊടുങ്ങല്ലൂര്‍ മേഖലയിലെ ആശുപത്രികള്‍,നഴ്‌സിംഗ് സ്‌കൂളുകള്‍ ഉള്‍പെടുത്തിക്കൊണ്ടാണ് ക്വിസ് കോമ്പറ്റിഷന്‍ നടത്തുന്നത്. . 9645 737 009
സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് ആദ്യ സ്വീകരണം ഇരിങ്ങാലക്കുടയില്‍
ഇരിങ്ങാലക്കുട : 14 വര്‍ഷങ്ങള്‍ക്ക് ശേഷം ആറാമത് സന്തോഷ് ട്രോഫി കീരിടം കേരളത്തിന് സമ്മാനിച്ച ചുണകുട്ടികള്‍ക്ക് കേരളത്തിന്റെ ആദ്യ സ്വീകരണം ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കുന്നു.ഒഫീഷ്യല്‍ സ്‌പോണ്‍സര്‍ ആയ ഐ.സി.എല്‍ ഫിന്‍കോര്‍പിന്റെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിക്കുന്നത്.ഏപ്രില്‍ 5 വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 3ന് ഇരിങ്ങാലക്കുടയില്‍ നടക്കുന്ന സ്വീകരണ ചടങ്ങില്‍ രാഷ്ട്രിയ സാംസ്‌ക്കാരിക രംഗത്തേ പ്രമുഖര്‍ പങ്കെടുക്കും.സന്തോഷ് ട്രോഫി നേടിയ കേരളടീമില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയടക്കം മൂന്ന് താരങ്ങള്‍ അണിനിരന്നിരുന്നു.
ഡോണ്‍ബോസ്‌കോ ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണ്ണമെന്റ് ഏപ്രില്‍ 7 മുതല്‍ 10 വരെ
ഇരിങ്ങാലക്കുട: തൃശ്ശൂര്‍ ചെസ്സ് അക്കാദമിയും ഡോണ്‍ബോസ്‌കോ യൂത്ത് സെന്ററും ചേര്‍ന്ന് നടത്തുന്ന മൂന്നാമത് ഡോണ്‍ബോസ്‌കോ ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ് ടൂര്‍ണ്ണമെന്റ് ഏഴുമുതല്‍ 10 വരെ നടക്കും. ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ നടക്കുന്ന മത്സരത്തില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി 400ഓളം കളിക്കാര്‍ പങ്കെടുക്കും. ചെസ് കളിക്കാര്‍ക്ക് ഫിഡേ റേറ്റിങ്ങ് ലഭിക്കുന്നതിനും റേറ്റിങ്ങ് വര്‍ദ്ധിപ്പിക്കുന്നതിനും ഈ ടൂര്‍ണ്ണമെന്റ് സഹായകരമാകും. വിജയികള്‍ക്ക് 3.10 ലക്ഷം രൂപയുടെ കാഷ് അവാര്‍ഡുകളും ട്രോഫികളും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9387726873 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. റെക്ടര്‍ ഫാ. മാനുവല്‍ മേവട, ചെസ് അക്കാദമി പ്രസിഡന്റ് ജയമോഹന്‍, ഇന്റര്‍ നാഷണല്‍ ചെസ് ആര്‍ബിറ്റര്‍ പീറ്റര്‍ ജോസഫ്. എം., യൂത്ത് സെന്റര്‍ പ്രസിഡന്റ് ജോണ്‍ ജെസ്റ്റിന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
സലിതയ്ക്കും ബിജോയ്ക്കും വിവാഹദിനത്തിന്റെ മംഗളാശംസകള്‍.
എട്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന സലിതയ്ക്കും ബിജോയ്ക്കും വിവാഹദിനത്തിന്റെ മംഗളാശംസകള്‍.
കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്രോത്സവം ഏപ്രില്‍ 5 മുതല്‍ 10 വരെ
ഇരിങ്ങാലക്കുട : ചിര പുരാതനമായ കാരുകുളങ്ങര ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവം ഏപ്രില്‍ 5 ന് കൊടിയേറി ഏപ്രില്‍ 10 ന് ആറാട്ടോടുകൂടി ആഘോഷിക്കുന്നു. ഏപ്രില്‍ 5 ന് വൈകുന്നേരം 6 മണിക്ക് ഉത്സവവിളംബര ഘോഷ യാത്ര കൂടല്‍മാണിക്യം പള്ളിവേട്ട ആല്‍ത്തറയില്‍ നിന്നും മേളം താലം എന്നിവയോടെ ആരംഭിച്ചു ക്ഷേത്ര സന്നിധിയില്‍ എത്തി ചേരുന്നു 8 .15 ന് കൊടിയേറ്റ് തുടര്‍ന്ന് കൊരമ്പ് മൃദംഗ കളരി അവതരിപ്പിക്കുന്ന മൃദംഗമേള . രണ്ടാം ഉത്സവമായ ഏപ്രില്‍ 6 ന് രാവിലെ 8 ന് ശീവേലി 10 .30 ന് നവകം ,പഞ്ചഗവ്യം , അഭിഷേകം വൈകിട്ട് 6 മണിക്ക് നൃത്യ നൃത്യങ്ങള്‍ , രാത്രി 8 ന് നാട്യ വസന്തം – ഇന്ത്യന്‍ ക്ലാസിക്കല്‍ & സെമി ക്ലാസിക്കല്‍ ഷോ 8 .30 ന് കൊടിപുറത്ത് വിളക്ക് . മൂന്നാം ഉത്സവം ഏപ്രില്‍ 7 ന് രാവിലെ 8 മണിക്ക് ശീവേലി ,വൈകിട്ട് 6 .30 ന് കൊച്ചിന്‍ ഹീറോസിന്റെ ഗാനമേള ഏപ്രില്‍ 8 ന് രാവിലെ 8 മണിക്ക് ഉത്സവബലി 8 .30 ന് ഉത്സവ ബലി ദര്‍ശനം ഉച്ചയ്ക്ക് പ്രസാദ ഊട്ട് ,വൈകിട്ട് 5 ന് കാഴ്ചശീവേലീ ,6 .30 ന് കലാസന്ധ്യ 7 .30 ന് മേജര്‍ സെറ്റ് കഥകളി -കഥ നരസിംഹാവതാരം തുടര്‍ന്ന് വലിയ വിളക്ക് . ഏപ്രില്‍ 9 ന് രാവിലെ 8 മണിക്ക് ശീവേലി , സന്ധ്യക്ക് 6 ന് നൃത്യ നൃത്യങ്ങള്‍, 7 .45 ന് കലാസന്ധ്യ , രാത്രി 9 ന് പള്ളിവേട്ട എഴുന്നള്ളിപ്പ് , 9 .15 ന് പഞ്ച വാദ്യം . തുടര്‍ന്ന് പാണ്ടിമേളം . ഏപ്രില്‍ 10 ന് രാവിലെ 7 .30 ന് ആറാട്ടെഴുന്നള്ളിപ്പ് , തുടര്‍ന്ന് കൊടിക്കല്‍ പറ , ആറാട്ട് കഞ്ഞി ,കൊടിയിറക്കല്‍ .
എന്താണ് 4k വീഡിയോ ? ടെക് വിദ്ധഗ്ദനും ഇരിങ്ങാലക്കുട സ്വദേശിയുമായ രാജേഷ് ജോണ്‍ വിശദീകരിക്കുന്നു.
ഇരിങ്ങാലക്കുട : 4k സിനിമ / ലൈവ് വീഡിയോകളുടെ കാലമാണല്ലോ എന്നാല്‍ എന്താണ് 4k വീഡിയോ ? 4k എന്നാല്‍ വളരേ ഉയര്‍ന്ന റെസലൂഷന്‍ ഉള്ള വീഡിയോ ആണ്. സാധാരണ ഒരു ടീവി 720 ലൈന്‍സ് (1280 × 720 പിക്‌സല്‍; HD റെഡി അല്ലെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് എച്ച്ഡി എന്നും വിളിക്കുന്നു) . Full HD എന്നാല്‍ 1080 ലൈന്‍സ് (1920 × 1080 പിക്‌സല്‍) ആണ്. 4K വ്യത്യസ്തമായ ഒന്ന് എന്നാണ്, സാങ്കേതികമായി, 4 കെ എന്നത് 4,096 പിക്‌സലുകളുടെ ഒരു ലൈന്‍സ് റെസലൂഷനിലും, അള്‍ട്ര HD റെസലൂഷന്‍ 3,840×2,160 ആണ്. അതായത് ഏകദേശം HD ക്കാള്‍ നാലു ഇരട്ടി. 720 × 1280 ആണ് ഏറ്റവും സാധാരണമായ മൊബൈല്‍ സ്‌ക്രീന്‍ റെസൊലൂഷന്‍. 4k വീഡിയോ കാണുവാന്‍ 3,840×2,160 സ്‌ക്രീന്‍ റെസലൂഷന്‍ ഫോണുകളോ ടീവി യോ ആവശ്യമാണ്.
സ്റ്റോറേജ് സ്‌പേസിനെ കുറിച്ച്, ഒരു മണിക്കൂര്‍ സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ ഡിവി വീഡിയോക്ക് ഏകദേശം 12.7GB സ്‌പെയ്‌സ് ആവശ്യമാണ്; മിനിറ്റിന് 217MB ആണ്. താരതമ്യേന, 4k വീഡിയോ ഒരു മണിക്കൂറിന് 110 ജിബി സ്റ്റോറേജ് ആയിരിക്കണം. മിനിറ്റിന് ഏകദേശം 2GB. അതായത് ഏകദേശം ഒരു മിനിറ്റ് വീഡിയോ കാണുന്നതിനോ / പ്രക്ഷേപണം ചെയ്യുന്നതിനോ 2GB ഡാറ്റ വേണം. 4K യില്‍ വീഡിയോകള്‍ ഓണ്‍ലൈന്‍ കാണുവാന്‍ ഏറ്റവും കുറഞ്ഞ ബാന്‍ഡ്വിഡ്ത്ത് 25Mbps ആണ്. ഹൈ എഫിഷ്യന്‍സി വീഡിയോ കോഡിംഗ് (H.265), 4K റെസല്യൂഷനുള്ള വീഡിയോ സ്ട്രീമിംഗ് 25 to 30 mbps സാധ്യമാക്കുന്നു .
2003 ല്‍ പുറത്തിറങ്ങിയ Dalsa Origin ആയിരുന്നു ആദ്യമായി വാണിജ്യപരമായി ലഭ്യമായ 4K ക്യാമറ. 2010 യൂട്യൂബ് 4k വീഡിയോ സേവനം ആരംഭിച്ചു. 2011 ല്‍ സിനിമാശാലകളില്‍ 4K റസലൂഷനുള്ള സിനിമകളുടെ പ്രൊജക്ഷന്‍ ആരംഭിച്ചു. 2012 ല്‍ സോണി ആദ്യത്തേ 4K ഹോം തിയറ്റര്‍ പ്രൊജക്റ്റര്‍ പുറത്തിറക്കി. 2016 ല്‍, സോണി, മൈക്രോസോഫ്റ്റ് എന്നിവ പ്ലേസ്റ്റേഷന്‍ 4 പ്രോ, Xbox One S എന്നിവ പുറത്തിറക്കി. ഇവ രണ്ടും 4K സ്ട്രീമിംഗും ഗെയിമിംഗും പിന്തുണയ്ക്കുന്ന വീഡിയോ ഗെയിം കണ്‍സോളുകളാണ്. 2014 നവംബറില്‍, യുഎസ് ഉപഗ്രഹ ദാതാവ് DirecTV 4K ലഭ്യമാക്കുന്ന ആദ്യ ഉപഗ്രഹ ടിവി യായി .
മുഖ്യധാരാ സ്മാര്‍ട്ട്‌ഫോനുകളില്‍ ഏറ്റവും വലിയ സ്‌ക്രീന്‍ റെസൊലൂഷന്‍ സോണി എക്‌സ്പീരിയ Z5 പ്രീമിയം ആണ് 2160 × 3840 (4 കെ) സ്‌ക്രീന്‍ ആണ്. 4K സ്‌ക്രീനില്‍ കുറഞ്ഞ റെസൊലൂഷന്‍ ചിത്രങ്ങള്‍/സിനിമകള്‍ കാണുമ്പോള്‍ മങ്ങല്‍ ഉണ്ടാവും (പഴയ മൊബൈല്‍ ഫോണില്‍ അടുത്തവ) താരതമേന ചെറിയ ചിത്രങ്ങള്‍/സിനിമകള്‍ ഉയര്‍ന്ന റെസലൂഷനെലേക്കു blow up ചെയ്യുമ്പോള്‍ ചിത്രത്തിന്റെ നിലവാരം നഷ്ടപ്പെടുന്നു.ചുരുക്കി പറഞ്ഞാല്‍, 4K ക്യാമറായില്‍ എടുത്തു 4K എഡിറ്റ് ചയ്ത് 4K സ്‌ക്രീനില്‍ കാണുമ്പോള്‍ മാത്രമാണ് 4k പൂര്‍ണ്ണമായി ആസ്വദിക്കുവാന്‍ സാദിക്കുന്നുള്ളു.
മറ്റൊരുകാര്യം, സാംസങും എല്‍ജിയും കെയ്‌സ് 2016 ല്‍ ലാസ് വെഗാസില്‍ സൂപ്പര്‍ ഹൈ റെസല്യൂഷന്‍ ടെലിവിഷന്‍ ഒരു 8K (7680 x 4320 പിക്‌സല്‍) അനാച്ഛാദനം ചെയ്തു. അതിനു മുന്‍പ് കാനോണ്‍ 8K ക്യാമറ വികസിപ്പിച്ചതായി പ്രഖ്യാപിച്ചു. അത് 33,000 മെഗാപിക്‌സലിലധികം!
നാസയുടെ നിരവധി ബഹിരാകാശ ഗവേഷണ രംഗങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഡിജിറ്റല്‍ ആന്‍ഡ് ഫിലിം ഇമേജിംഗ് പ്രൊഫഷണല്‍ ഡോ. റോജര്‍ ക്ലാര്‍ക്കിന്റെ അഭിപ്രായത്തില്‍, മനുഷ്യനേതൃത്വത്തിന്റെ റെസലൂഷന്‍ 576 മെഗാപിക്‌സല്‍ ആണ്. നമുക്ക് 180 ഡിഗ്രി ഫീല്‍ഡ് ദര്‍ശനം ഉണ്ട്, എന്നാല്‍ നമുക്ക് Foveal vision. എന്നു വിളിക്കപ്പെടുന്ന കേന്ദ്രത്തില്‍ നിന്ന് 2 ഡിഗ്രിയോളം ഉയര്‍ന്ന റെസല്യൂഷന്‍ മാത്രമേ കണ്ടുപിടിക്കാന്‍ കഴിയൂ ചുരുക്കത്തില്‍, മനുഷ്യനേതൃത്വത്തിന്റെ റെസലൂഷന്‍ സംബന്ധിച്ച് സംസാരിക്കുന്നത് തികച്ചും സങ്കീര്‍ണ്ണമാണ്, ലളിതവുമായ ഉത്തരം ഒന്നുമില്ല.അത്ര ഹൈ റെസലൂഷന്‍ ലഭിച്ചാലും എ ത്ര മാത്രം നമുക്ക് ആസ്വദിക്കൂവാന്‍ സാസാധിക്കും എന്നത് മറ്റൊരു ചോദ്യമായി അവശേഷിക്കുന്നു.
By rajeshjohnc@gmail.com
വി വി രാമന്‍ ചരമവാര്‍ഷികം ആചരിച്ചു.
പടിയൂര്‍ : വി വി രാമന്‍ ചരമവാര്‍ഷീക ദിന സായാഹ്നത്തില്‍ പടിയൂര്‍ HDP സമാജ പരിസരത്തുനിന്നാരംഭിച്ച് പടിയൂര്‍ പാര്‍ട്ടി ഓഫീസ് അങ്കണത്തിലെ പൊതുസമ്മേളന വേദിയിലേക്ക് നടന്ന നൂറുകണക്കിന് പ്രവര്‍ത്തകരുടെ പ്രകടനവും പൊതുസമ്മേളനവും CPI സംസ്ഥാന കൗണ്‍സിലംഗം കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.2017-2018 സമ്പത്തീക വര്‍ഷത്തെ നികുതി,പദ്ധതി വിഹിതം 100% കൈവരിക്കാന്‍ നേതൃത്വം കൊടുത്ത പടിയൂര്‍ ഗ്രമപഞ്ചായത്ത് പ്രസിഡന്റും ലോക്കല്‍ അസി.സെക്രട്ടറിയുമായ കെ സി ബിജുവിനെ ആദരിച്ചു.രാമേട്ടന് നല്‍കുന്ന ഏറ്റവും വലിയ ആദരവാണ് കെ സി ബിജുവിനെ പോലുള്ള പുതിയ തലമുറ കൈവിടാതെ തുടരുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ചെത്തുതൊഴിലാളി പ്രസ്ഥാനത്തിന്റെയും സാമൂഹ്യമുന്നേറ്റത്തിന്റെയും മുന്നണി പോരാളിയും മികച്ച സംഘാടകനുമായിരുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.പി മണി അധ്യക്ഷനായി.എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെപി സന്ദീപ് മുഖ്യപഭാഷണം നടത്തി.ജില്ലാ കൗണ്‍സിലംഗം ടി കെ സുധീഷ്,മണ്ഡലം അസി. സെക്രട്ടറി എന്‍ കെ ഉദയപ്രകാശ്,കെ വി രാമകൃഷ്ണന്‍,കെവി മോഹനന്‍,കെ എസ് രാധാകൃഷ്ണന്‍,വി ആര്‍ രാജന്‍,കെ എം ഭാസ്‌കരന്‍കെ സി ബിജു എന്നിവര്‍ സംസാരിച്ചു.പ്രകടനത്തിന് വി ആര്‍ രമേഷ്,വിബിന്‍,കെ പി കണ്ണന്‍,വിഷ്ണുശങ്കര്‍,ബിനോയ് വിടി,ജിത്ത് വിജെ,കിരണ്‍ കെ ആര്‍,മിഥുന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പ്രകൃതിചികിത്സാ ക്ലാസ്സും പാചക പഠനക്കളരിയും
വള്ളിവട്ടം: ചെറുകിട ഭൂവുടമ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രകൃതിചികിത്സാ ക്ലാസ്സും പാചക പഠനക്കളരിയും നടത്തും.കൃഷിക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വള്ളിവട്ടം കേന്ദ്രീകരിച്ച് 26 വര്‍ഷങ്ങള്‍ക്കു മുമ്പ് രൂപവത്കരിച്ച സംഘടനയാണ് വള്ളിവട്ടം ചെറുകിട ഭൂവുടമസംഘം. തുടര്‍ച്ചയായി ആറാം വര്‍ഷമാണ് പാചക പഠനക്കളരി നടത്തുന്നത്. ശ്രദ്ധയില്ലാത്ത ഭക്ഷണ ക്രമത്തിന്റെ ഫലമായി ആളുകള്‍ക്കുണ്ടാകുന്ന വിവിധ രോഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആളുകള്‍ക്ക് ബോധവത്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഒരു പരിപാടി വര്‍ഷങ്ങളായി നടത്തുന്നത്. ചടങ്ങില്‍ വെച്ച് വിശിഷ്ട വ്യക്തികളെ ആദരിക്കും. വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ ബ്രാലം എ.കെ.വി. ഗ്രീന്‍ ഗാര്‍ഡനില്‍ വെച്ച് നടക്കുന്ന പരിപാടി കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമ്മേല്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം സലിംകുമാര്‍, സാലിം അലി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.വി.എസ്. വിജയന്‍ എന്നിവര്‍ മുഖ്യാതിഥികളാകുമെന്ന് സംഘം ഭാരവാഹികളായ വി.വി.ഇസ്മാലി, സലിം കാട്ടകത്ത്, എ.ആര്‍.രാമദാസ് എന്നിവര്‍ അറിയിച്ചു.
മഹാരാഷ്ട്രയിലെ അലിബാഗില്‍ കുഴഞ്ഞുവീണ് മരിച്ചു
പട്ടേപ്പാടം: വട്ടേക്കാട്ടുപറമ്പില്‍ രാജന്റെ മകന്‍ ജിജേഷ് (43) മഹാരാഷ്ട്രയിലെ അലിബാഗില്‍ കുഴഞ്ഞുവീണ് മരിച്ചു. ഒരു കമ്പനിയിലെ എസി മെയിന്റനന്‍സ് കരാര്‍ ജീവനക്കാരനായിന്നു. ജോലിക്ക് പോകുവാന്‍ ഒരുങ്ങവേ തിങ്കളാഴ്ച രാവിലെയാണ് കുഴഞ്ഞുവീണത്. സുഹൃത്തുക്കള്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച (3.4.2018) രാവിലെ 10 മണിക്ക് പട്ടേപ്പാടത്തുള്ള വീട്ടുവളപ്പില്‍. അമ്മ: മല്ലിക. സഹോദരന്‍:ജിനേഷ് (പട്ടേപ്പാടം റൂറല്‍ സഹകരണ ബാങ്ക്) ഭാര്യ:രമ്യദാസ്. മക്കള്‍: അഭിനവ്, അനാമിക ( മുകുന്ദപുരം പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍)
എസ്.എഫ്.ഐ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം സമാപിച്ചു.
ഇരിങ്ങാലക്കുട : എസ്.എഫ്.ഐ. ഇരിങ്ങാലക്കുട ഏരിയ സമ്മേളനം എസ് & എസ് ഹാളില്‍ രക്തസാക്ഷി ഫാസില്‍ നഗറില്‍ സംഘടിപിച്ചു. എസ്.എഫ്.ഐ. ജില്ലാ പ്രസിഡണ്ട് ശരത്ത് പ്രസാദ് ഉദ്ഘാടനം ചെയ്തു. നിജു വാസു, വിഷ്ണുപ്രഭാകരന്‍ എന്നിവര്‍ പ്രസീഡിയം ചുമതല വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.എസ്.സംഗീത്, ജില്ലാ സഹ ഭാരവാഹികളായ നിധിന്‍ പുല്ലന്‍, ജാസിര്‍ ഇക്ബാല്‍, സംഘാടക സമിതി ചെയര്‍മാന്‍ വി.എ.മനോജ്കുമാര്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.ഭാരവാഹികള്‍;സെക്രട്ടറി: നിജു വാസുപ്രസിഡണ്ട്: വിഷ്ണുപ്രഭാകരന്‍ജോ.സെക്രട്ടറി: കെ.ഡി.യദു, എബി ജോസഫ്.വൈ. പ്രസിഡണ്ട്: മീര നൗറിന്‍, കിരണ്‍ കൃഷ്ണന്‍.സെക്രട്ടേറിയറ്റ് അംഗങ്ങള്‍: നിജിത്ത് കണ്ണന്‍, കിരണ്‍ ജോയ്, സോനു തിലകന്‍