ഇരിങ്ങാലക്കുട പോലീസ് ജീപ്പിലും ഇനി ക്യാമറ നീരിക്ഷണം

2446

ഇരിങ്ങാലക്കുട : ആധുനിക ലോകത്ത് ക്യാമറ കണ്ണുകള്‍ക്കുള്ള സ്ഥാനം ചെറുതല്ല എന്ന് ഏവര്‍ക്കറുമറിയാം ഇരിങ്ങാലക്കുട പോലീസും അത്തരമൊരു രീതിയിലേയ്ക്ക് തിരിയുകയാണ്.24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ക്യാമറ സംവിധാനം ഇരിങ്ങാലക്കുട പോലിസിന്റെ ജീപ്പില്‍ ഘടിപ്പിച്ച് കഴിഞ്ഞു.നെറ്റ് വിഷന്‍ ഉള്ള ക്യാമറ 360 ഡിഗ്രിയില്‍ തിരിക്കാവുന്നതാണ്.വാഹന ചെക്കിംങ്ങ് അടക്കമുള്ള പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ വിമര്‍ശനം നേരിടുന്ന ഈ കാലഘട്ടത്തില്‍ പോലിസിന്റെ സേവനം കൂടുതല്‍ സുതാര്യമാക്കുന്നതിന് ക്യാമറ നീരീക്ഷണം സഹായിക്കും.കൂടാതെ അക്രമ സ്വഭാവമുള്ള മാര്‍ച്ചുകളും മറ്റും റെക്കോര്‍ഡ് ചെയ്യുന്നതിനും പെട്രോളിംങ്ങിനിടെ കാണുന്ന കുറ്റക്രിത്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനും ഈ ക്യാമറ കണ്ണുകള്‍ കൂടുതല്‍ സഹായകരമാണ് ഇരിങ്ങാലക്കുട പോലിസിന്.

Advertisement