മിഴി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സമാപന സമ്മേളനം വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

424
Advertisement

വെള്ളാങ്ങല്ലൂര്‍: കരൂപ്പടന്ന ഗ്രാമീണ വായനശാല ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നടത്തി .പത്ത് മിനിറ്റ്, മുപ്പത് മിനിറ്റ് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. എന്‍ട്രി ലഭിച്ച 70 -ല്‍ അധികം ചിത്രങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 35 എണ്ണം സ്‌ക്രീന്‍ ചെയ്തു. മികച്ച ഹ്രസ്വ ചിത്രങ്ങളായി ‘വണ്‍ ഫൈന്‍ ഡേ’ , ‘ആന്‍ ഓഡ് ‘ എന്നിവ തെരഞ്ഞെടുത്തു. ‘വണ്‍ ഫൈന്‍ ഡേ’ യുടെ സംവിധായകന്‍ മുരളി റാം, ‘ആന്‍ ഓഡ് ‘ ചിത്രത്തിന്റെ സംവിധായകന്‍ ശ്യാം ശങ്കര്‍ എന്നിവര്‍ മികച്ച സംവിധായകരായി. വലിയ കണ്ണുള്ള മീന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മുരളി റാം, കനല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച അഷ്റഫ് കീരാലൂര്‍ എന്നിവരെ മികച്ച നടന്മാരായി തെരഞ്ഞെടുത്തു. എട്ടന് എന്ന ചിത്രത്തിലെ അഭിനയത്തിന് മൃണാളിനി സൂസന്‍ ജോര്‍ജ്ജും ഗതി എന്ന ചിത്രത്തിലെ അഭിനയത്തിന് രേവതി രാജേഷും മികച്ച നടിമാരായി. മികച്ച ബാലതാരങ്ങളായി പല്ലൊട്ടി എന്ന ചിത്രത്തിലെ ഡാവിഞ്ചി സന്തോഷ്, ഫാദര്‍ പ്രോമിസ് എന്ന ചിത്രത്തിലെ പ്രാര്‍ത്ഥന സന്തോഷ് എന്നിവരെ തെരഞ്ഞെടുത്തു. മികച്ച തിരക്കഥക്ക് എട്ടന് എന്ന ചിത്രത്തിന്റെ വി.എ. അനീഷും, ഫോര്‍ട്ടി ഫൈവ് സെക്കന്‍ഡ്‌സ് എന്ന ചിത്രത്തിന്റെ ദീപക്. എസ്.അജയ്, അരുണ്‍ രാജ് എന്നിവരും പുരസ്‌കാരം നേടി. എഡിറ്റിങ്ങിന് അരവിന്ദ് പുതുശ്ശേരിയും, പ്രസീത് പ്രേമാനന്ദനും സമ്മാനം നേടി. സംഗീതത്തിനുള്ള പുരസ്‌കാരം ജസ്റ്റിന്‍ വര്‍ഗ്ഗീസിന് ലഭിച്ചു.സമാപന സമ്മേളനം വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷയായി. ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവും ചിത്രങ്ങളുടെ അവലോകനവും ജൂറി ചെയര്‍മാന്‍ സംവിധായകന്‍ പ്രിയനന്ദനന്‍ നിര്‍വഹിച്ചു. മുകുന്ദപുരം താലൂക്ക് യൂണിയന്‍ സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം, ടി.എ.അഫ്‌സല്‍, അന്‍സാരി കരൂപ്പടന്ന, ഇര്‍ഫാന്‍ സലിം, എം.ജെ.സഫല്‍, ബിജാസ് അറയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement