നവവാണി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെല്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു

54
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സംസ്‌കൃത അക്കാദമിക് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട എംസിപി ഇന്റര്‍നാഷ്ണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ആദ്യ സംസ്‌കൃത ഷോര്‍ട്ട് ഫിലിം മേളയും അവാര്‍ഡ് വിതരണവും നടന്നു. www.navavani.org എന്ന സംസ്‌കൃത വെബ് മാധ്യമത്തിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഫിലിം ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചത്. മേളയില്‍ ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. മികച്ച ചിത്രം ‘അഭിജ്ഞ’, സംവിധാനം വിനീഷ് പാറക്കടവ്, മികച്ച രണ്ടാമത്തെ ചിത്രം ‘വാഗേവ സത്യം’, തിരക്കഥ സി.സി.സുരേഷ്ബാബു, സംവിധാനം ഷാജു പൊറ്റക്കല്‍, മികച്ച നടന്‍ മിഥുന്‍ ഹരി, ചിത്രം ‘അഭിജ്ഞ’. നടി ശ്രുതി പി.വി., ചിത്രം ‘ഖദ്യോത’. മികച്ച സംവിധായകന്‍ വിനീഷ് പാറക്കടവ് ചിത്രം ‘അഭിജ്ഞ’. പ്രത്യേക അവാര്‍ഡ് ‘മധുര സ്മിതം’ കുട്ടികളുടെ സിനിമ. കേരളകലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.ടി.കെ.നാരായണന്‍ മുഖ്യാതിഥിയായിരുന്നു. സിനിമാ താരങ്ങളായ സുനില്‍ സുഗത, നന്ദകിഷോര്‍, ഗോകുല്‍ മംഗലത്ത്, ആതിരാ പട്ടേല്‍, പി.കെ.ഭരതന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement