സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് ആദ്യ സ്വീകരണം ഇരിങ്ങാലക്കുടയില്‍

812
Advertisement

ഇരിങ്ങാലക്കുട : 14 വര്‍ഷങ്ങള്‍ക്ക് ശേഷം ആറാമത് സന്തോഷ് ട്രോഫി കീരിടം കേരളത്തിന് സമ്മാനിച്ച ചുണകുട്ടികള്‍ക്ക് കേരളത്തിന്റെ ആദ്യ സ്വീകരണം ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കുന്നു.ഒഫീഷ്യല്‍ സ്‌പോണ്‍സര്‍ ആയ ഐ.സി.എല്‍ ഫിന്‍കോര്‍പിന്റെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിക്കുന്നത്.ഏപ്രില്‍ 5 വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 3ന് ഇരിങ്ങാലക്കുടയില്‍ നടക്കുന്ന സ്വീകരണ ചടങ്ങില്‍ രാഷ്ട്രിയ സാംസ്‌ക്കാരിക രംഗത്തേ പ്രമുഖര്‍ പങ്കെടുക്കും.സന്തോഷ് ട്രോഫി നേടിയ കേരളടീമില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയടക്കം മൂന്ന് താരങ്ങള്‍ അണിനിരന്നിരുന്നു.

Advertisement