മലയാള സിനിമയില്‍ സുവര്‍ണലിപികളില്‍ എഴുതാന്‍ സുവര്‍ണ്ണപുരുഷന്‍ എത്തുന്നു.

1556
Advertisement

ഇരിങ്ങാലക്കുട : മലയാള സിനിമയില്‍ സുവര്‍ണലിപികളില്‍ ചരിത്രം സൃഷ്ടിക്കാന്‍ സുവര്‍ണ്ണപുരുഷന്‍ എത്തുന്നു.മോഹന്‍ലാല്‍ എന്ന അതുല്യനടന്റെ ആരാധകരുടെ കഥ പറയുന്നതാണ് ചിത്രം.ഫാന്‍സിന്റെ കഥപറയുന്ന മറ്റ് സിനിമാ കഥകളില്‍ നിന്നും വേറിട്ട ശൈലിയാണ് സുവര്‍ണ്ണപുരുഷന്‍ സ്വീകരിച്ചിരിക്കുന്നത്.പൂര്‍ണ്ണമായും ഇരിങ്ങാലക്കുടയില്‍ ചിത്രികരിച്ച സിനിമയില്‍ അണിയറയിലെ താരങ്ങളില്‍ ഏറെയും ഇരിങ്ങാലക്കുടയില്‍ നിന്ന് തന്നെ.മോഹന്‍ലാല്‍ ആരാധകനായ തിയേറ്റര്‍ ഓപ്പറേറ്റര്‍ റപ്പായിയായി പ്രധാന വേഷത്തില്‍ എത്തുന്നത് ഇരിങ്ങാലക്കുടക്കാരനായ ഇന്നസെന്റാണ്. ചിത്രത്തില്‍ ശ്രീജിത്ത് രവി,മനു,സുനില്‍ സുഖദ,കലിംഗ ശശി,ബിജുകുട്ടന്‍,കോട്ടയം പ്രദീപ്,സതീശ് മേനോന്‍,രാജേഷ് തംമ്പൂരു,ലെന,കുളപ്പിള്ളി ലീല എന്നിവരെ കൂടാതെ ട്രാന്‍സ്‌ജെന്‍ഡര്‍ താരമായി തിളങ്ങുന്ന അജ്ഞലി അമീറും ചിത്രത്തിലെ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.മോഹന്‍ലാലിന്റെ കടുത്ത ആരാധകര്‍ ഉള്ള ഇരിങ്ങാലക്കുടയില്‍ മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ റീലിസിംങ്ങ് നടക്കുന്നതും അതിനോട് അനുബദ്ധിച്ച സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.നിഖില്‍ പ്രഭയുടെ ഗാനങ്ങള്‍ക്ക് കലാഭവന്‍ മണികണ്ഠന്‍ വരികള്‍ പകര്‍ന്നിരിക്കുന്നു.ചിത്രത്തിന്റെ സംവിധായകന്‍ സുനില്‍ പുവേലിയും പ്രൊഡ്യൂസര്‍മാരായ ലിറ്റി ജോര്‍ജ്ജും,ജീസ് ലാസറും തുടങ്ങിയവരെല്ലാം ഇരിങ്ങാലക്കുട സ്വദേശികളാണ്. പൂര്‍ണ്ണമായും ഇരിങ്ങാലക്കുടക്കാരുടെ ചിത്രം എന്ന് അവകാശപെടാവുന്ന രീതിയിലാണ് ചിത്രം പുറത്തിറങ്ങുന്നത്.ഇതിനകം പുറത്തിറങ്ങിയ ടീസര്‍ സുവര്‍ണ്ണപുരുഷനേ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിട്ടുണ്ട്. മോഹന്‍ലാല്‍ ഫാന്‍സും ട്രോളന്മാരും ഏറ്റെടുത്ത ടീസര്‍ കേരളമാകെ ആഘോഷിക്കുകയാണ്. കണ്ടു മറന്ന ഫാന്‍സ് ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ലാലേട്ടന്‍ എന്ന വികാരം ഓരോ ഷോട്ടിലും ഉണ്ടാവും എന്നു സംവിധായകന്‍ സുനില്‍ പൂവേലി ഉറപ്പ് തരുന്നു.

Advertisement