കുട്ടികള്‍ക്കായി വേനല്‍ക്കൂട്ടം അവധിക്കാല ക്യാമ്പുകള്‍

446
Advertisement

ഇരിഞ്ഞാലക്കുട നടനകൈരളി കുട്ടികള്‍ക്കായുള്ള വേനല്‍ അവധിക്കാല ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.ഏപ്രില്‍ 7,8 (ശനി,ഞായര്‍) രാവിലെ 10 മണി മുതല്‍ 5 മണി വരെയാണ് ക്യാമ്പ് .ക്യാമ്പിന് നേതൃത്വം നല്‍കുന്നത് അട്ടപ്പാടി ആള്‍ട്ടര്‍നേറ്റീവ് സ്‌കൂളിലെ ഗൗതം സാരംഗ് ,അനുരാധ സാരംഗ് എന്നിവര്‍ ചേര്‍ന്നാണ്.ഗൗതവും അനുരാധയും അവരുടെ കുടുംബവും മാതൃകാപരമായ സ്വന്തം ജീവിതത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും മനുഷ്യരും പ്രകൃതിയും തമ്മിലുണ്ടായി കൊണ്ടിരിക്കുന്ന അകല്‍ച്ചയെ കുറയ്ക്കാനും ചുറ്റുമുള്ളവരെ ബോധവല്‍ക്കരിക്കാനും നിതാന്തം പരിശ്രമിച്ചുവരുന്നു. ക്യാമ്പ് ഫീസ് 600 രൂപ