പദ്ധതി നിര്‍വഹണത്തില്‍ അവസാനക്കാരായി ഇരിങ്ങാലക്കുട : അപമാനമെന്ന് സി പി ഐ

640
Advertisement

ഇരിങ്ങാലക്കുട : പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനത്തേ മുന്‍സിപ്പാലിറ്റികളില്‍ അവസാന സ്ഥാനക്കാരായി ഇരിങ്ങാലക്കുട.കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി നിര്‍വഹണത്തില്‍ പുലര്‍ത്തിയ മികവ് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകള്‍ നിലനിര്‍ത്തിയപ്പോള്‍ ഇരിങ്ങാലക്കുട നഗരസഭ സംസ്ഥാനത്തിന് തന്നേ അപമാനമായെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി പി മണി പറഞ്ഞു.പൂമംഗലം,പടിയൂര്‍,കാറാളം ഗ്രാമപഞ്ചായത്തുകള്‍ 100 തുകയും കാട്ടൂര്‍,മുരിയാട്,വേളുക്കര,ഗ്രാമപഞ്ചായത്തില്‍ 100 ശതമാനത്തിനടുത്ത് തുകയും ചിലവഴിച്ചപ്പോള്‍ ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി 57.6 ശതമാനം മാത്രമാണ് പദ്ധതി തുക ചിലവഴിച്ചത്.നികുതി പിരിവിലും തദ്ദേശ സ്ഥാപനങ്ങള്‍ മുന്നേറ്റം നടത്തിയപ്പോള്‍ ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി പിന്നോക്കമാണ്.സമയബദ്ധിതമായി പദ്ധതി നിര്‍വഹണം നടത്തുവാന്‍ കഴിയാതെ നിരന്തരമായി പുറകോട്ട് പോകുന്ന മുന്‍സിപ്പല്‍ ഭരണസമിതി രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Advertisement