ഇരിങ്ങാലക്കുട:ക്വിസ് മത്സരം സംഘടിപ്പിച്ചു.അഖിലേന്ത്യ കിസാൻ സഭ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി മുരിയാട് മേഖല സംഘാടക സമിതിയുടെ നേതൃത്വത്തിൽ കർഷകരെ പങ്കെടുപ്പിച്ച് കാർഷിക ക്വിസ്സ് മത്സരം എം എ മോഹൻദാസിന്റെ അധ്യക്ഷതയിൽ കർഷക സംഘം ഏരിയ ജോയിന്റ് സെക്രട്ടറി പി ആർ ബാലൻ ഉദ്ഘാടനം ചെയ്തു . ഒന്നാം സമ്മാനം കെ.ജി മോഹൻദാസും രണ്ടാം സമ്മാനം എം.ബി ഗോപാലകൃഷ്ണനും കരസ്ഥമാക്കി. മുരിയാട് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമൻ കെ.യു വിജയൻ സമ്മാന ദാനം നിർവഹിച്ചു.മേഖല സെക്രട്ടറി എം എൻ നമ്പീശൻ സ്വാഗതവും രമേശ് കൊളത്താപ്പിള്ളി നന്ദിയും പറഞ്ഞു.
ലഹരിക്കെതിരെ സർക്കാർ പ്രഖ്യാപിച്ച രണ്ട് കോടി ഗോൾ ക്യാമ്പയിനിൽ ഡി.വൈ.എഫ്.ഐ വേളൂക്കര ഈസ്റ്റ് മേഖല കമ്മറ്റിയും ഭാഗമായി
അവിട്ടത്തൂർ : എൽ.ബി.എസ്.എം.എച്ച്.എസ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഗോൾ ചലഞ്ച് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ട് അതീഷ് ഗോകുൽ ഉദ്ഘാടനം ചെയ്തു. മുൻ സന്തോഷ് ട്രോഫി താരവും ,അവിട്ടത്തൂർ വനിതാ ഫുട്ബോൾ അക്കാദമിയുടെ കോച്ചും,റിട്ടേയർഡ് പോലീസ് ഓഫീസറുമായ തോമസ് കാട്ടൂക്കാരൻ മുഖ്യ അതിഥിയായി പങ്കെടുത്തു.ഡി.വൈ.എഫ്.ഐ വേളൂക്കര ഈസ്റ്റ് മേഖലാ സെക്രട്ടറി വിവേക് ചന്ദ്രൻ സ്വാഗതവും മേഖല പ്രസിഡണ്ട് അർച്ചന തിലകൻ അദ്ധ്വക്ഷതയും വഹിച്ചു.പ്രായഭേദമന്യേ 142 ഗോൾ അടിച്ചുക്കൊണ്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു .ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗങ്ങളായ ആതിര കെ.ജി, റിത്വിൻ ബാബു, വിഷ്ണു പി.എ , ആകാശ് ബാബു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
2022-23 വർഷത്തെ കാലിക്കറ്റ് സർവകലാശാല ഹോക്കി ടൂർണമെൻ്റ് ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു
ഇരിങ്ങാലക്കുട: 2022-23 വർഷത്തെ കാലിക്കറ്റ് സർവകലാശാല ഹോക്കി ടൂർണമെൻ്റ് ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു.മൽസരം കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ: ജോയ് പീണിക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കായിക വിഭാഗം അധ്യാപകരായ ഡോ: സെബാസ്റ്റ്യൻ കെ എം.. മിസ്റ്റർ നിധിൻ എം എൻ എന്നിവർ പ്രസംഗിച്ചു.. ഗവ ഫിസിക്കൽ എഡ്യൂക്കേഷൻ കോളജ് കോഴിക്കോടിനെ പരാജയപ്പെടുത്തി തൃശൂർ സെ :മേരിസ് കോളേജും, ഗവ :കോളേജ് മലപ്പുറത്തെ പരാജയപ്പെടുത്തി ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയും ഫൈനലിൽ പ്രവേശിച്ചു. ഫൈനൽ, ലൂസേഴ്സ് ഫൈനൽ മത്സരങ്ങൾ നാളെ രാവിലെ 7 മണിക്ക് ആരംഭിക്കും.
കടുപ്പശ്ശേരി ഗവ.യു.പി. സ്ക്കൂളിലേക്ക് ഫർണീച്ചറുകളും അനുബന്ധ ഉപകരണങ്ങളും അനുവദിച്ചു
കടുപ്പശ്ശേരി: ഗവ. യു.പി. സ്ക്കൂളിൽ ഫർണീച്ചറുകളുടെയും അനുബന്ധ ഉപകരങ്ങളുടെയും വിതരണോൽഘാടനം പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ധനീഷ് നിർവ്വഹിച്ചു. വേളുക്കര പഞ്ചായത്ത് പദ്ധതി നിർവ്വഹണത്തിൻ്റെ ഭാഗമായാണ് ഒരു ക്ലാസ് മുറിയിലേക്കാവശ്യമായ മുഴുവൻ ഫർണീച്ചറുകളും സ്ക്കൂളിലേക്ക് സൗണ്ട് സിസ്റ്റവും അനുവദിച്ചത്. ഇതോടനുബന്ധിച്ച് പഞ്ചായത്ത് വൈ. പ്രസിഡൻ്റ് ജെൻസി ബിജുവിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ ഗാവരേഷ് പദ്ധതി സമർപ്പണം നടത്തി. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീബ നാരായണൻ, മെമ്പർമാരായ പുഷ്പം ജോയ്, ബിബിൻ തുടിയത്ത്, ശ്യാംരാജ്, വി.വി.മാത്യു, യൂസഫ്, സുനിത ഹെഡ്മിസ്ട്രസ് സി.ബിന്ദു എന്നിവർ സംസാരിച്ച ചടങ്ങിന് പി.ടി.എ. പ്രസിഡൻ്റ് ജോൺ കോക്കാട്ട് സ്വാഗതവും, സീനിയർ അസിസ്റ്റൻ്റ് മീന കെ.പി.നന്ദിയും പറഞ്ഞു.
ആളൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം- ‘കൂടെ 2022’ സംഘടിപ്പിച്ചു
ആളൂർ: ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം- ‘കൂടെ 2022’ സംഘടിപ്പിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് അധ്യക്ഷത് വഹിച്ച ചടങ്ങ് പ്രസിഡന്റ് കെ ആർ ജോജോ ഉത്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തിലകൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദിപിൻ പാപ്പച്ചൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനയൻ, മാള ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് മാഞ്ഞൂരാൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു Nipmr എക്സിക്യൂട്ടീവ് ഡയറക്ടർ ഇൻ ചാർജ് സി ചന്ദ്ര ബാബു മുഖ്യാതിഥി ആയി. ആളൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാമത്സരങ്ങൾ നടന്ന ചടങ്ങിന് ഐ സി ഡി എസ് സൂപർവൈസർ രാഖി ബാബു നന്ദി അറിയിച്ചു.
ജെ.സി.ഐ. ക്രൈസ്റ്റ് കോളേജിൽ ഒരു ലക്ഷം രൂപ നൽകി വിദ്യാധനം പദ്ധതിക്ക് തുടക്കം കുറിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിൽ ജെ.സി.ഐ. ഇരിങ്ങാലക്കുട ലേഡി ജേസി യുടെ ആഭിമുഖ്യത്തിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനാവശ്യമായ പണം സ്വരൂപിക്കുന്ന വിദ്യാധനം പദ്ധതിയിലേക്ക് ഒരു ലക്ഷം രൂപ നൽകി വിദ്യ ധനം പദ്ധതിക്ക് തുടക്കം കുറിച്ചു ലേഡി ജേസി പ്രസിഡന്റ് നിഷി നിസാർ ജെ.സി.ഐ. പ്രസിഡന്റ് മേ ജോ ജോൺസൺ എന്നിവർ ചേർന്ന് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.ജോയ് പി ണിക്കപറമ്പലിന് ചെക്ക് കൈമാറി പ്രോഗ്രാം ഡയറക്ടർ മെൽബി ജിജോ സഖി മണിലാൽ നിസാർ അഷറഫ് മുൻ പ്രസിഡന്റുമാരായ ഡയസ് കാരാത്രക്കാരൻ ടെൽസൺ കോട്ടോളി ഡയസ് ജോസഫ് എന്നിവർ പ്രസംഗിച്ചു
കർഷക സംഗമവും മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും നടത്തി
ഇരിങ്ങാലക്കുട :AIKS അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കേരള കർഷക സംഘം കിഴുത്താണി മേഖലയിലെ പുല്ലത്തറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കർഷക സംഗമവും മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എസ്.രമേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എംഎൽഎ കെ.യു.അരുണൻമാസ്റ്റർ ഉൽഘാടനം ചെയ്തു. കർഷക സംഘം കിഴുത്താണി മേഖലാ പ്രസിഡന്റ് കെ.വി.ധനേഷ്ബാബു സ്വാഗതവും മേഖലാ സെക്രട്ടറി വി.ജി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
സെന്റ് ജോസഫ്സിന് ഇ ലേണിംഗിനുള്ള സംസ്ഥാനതല ഇ ഗവേണൻസ് പുരസ്കാരം
ഇരിങ്ങാലക്കുട : ഇ ലേണിംഗിനുള്ള 2019 – 20, 20-21 വർഷങ്ങളിലെ സംസ്ഥാനതല ഇ ഗവേണൻസ് പുരസ്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് കരസ്ഥമാക്കി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മന്ത്രി ശ്രീ. വി. ശിവൻകുട്ടിയിൽ നിന്നു പ്രിൻസിപ്പൽ ഡോ.സിസ്റ്റർ എലൈസയും അദ്ധ്യാപക, അനദ്ധ്യാപക പ്രതിനിധികളും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.ഇലക്ട്രോണിക് മാദ്ധ്യമങ്ങളുപയോഗിച്ചു മികവു പുലർത്തിയ അക്കാദമിക് സംവിധാനം, ഓൺലൈൻ അഡ്മിഷൻ, ഭരണമികവുകളും കോവിഡ് കാലഘട്ടത്തിൽ സ്റ്റുഡന്റ് മെന്ററിംഗ് സംവിധാനത്തിനായി നിർമ്മിച്ച പ്രത്യേക മൊബൈൽ ആപ്പ് തുടങ്ങിയവയാണ് കലാലയത്തെ അവാർഡിനർഹമാക്കിയത്.
ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ മികച്ച കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ്ന്
ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിൻ്റെ ഇ-ഗവർണൻസ് വകുപ്പിൻ്റെ സംസ്ഥാനതല അവാർഡിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അർഹമായി. ഓൺലൈൻ പഠന വിഭാഗത്തിൽ (e- learning) ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ക്രൈസ്റ്റ് ഈ നെട്ടത്തിലേക്കേതിയത്. വിദ്യാഭ്യാസ രംഗത്തും ഭരണ രംഗത്തും സങ്കേതിക വിദ്യയിലൂടെ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാന വിവര-സാങ്കേതിക വകുപ്പ് ഐ എം ജി യുടെ സഹകരണത്തോടെ ഈ അവാർഡ് ഏർപ്പെടുത്തിയത്. തിരുവനന്തപുരം വഴുതക്കാട് ടാഗോർ തീയേറ്ററിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് കോളജിന് വേണ്ടി പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ്, ഡോ. റോബിൻസൺ പി. എന്നിവർചേർന്ന് അവാർഡ് ഏറ്റുവാങ്ങി.ഓൺലൈൻ പഠന രംഗത്ത് കോളജിന് കുതിപ്പ് നൽകിയ ക്രൈസ്റ്റ് ഓപ്പൺ കോഴ്സ് വെയർ, ഓൺലൈൻ ക്ലാസുകൾക്ക് സഹായകരമായ ഇൻ്റർഫേസ് ലൈറ്റ് ബോർഡ് എന്നിവയാണ് ക്രൈസ്റ്റ് കോളജിനെ അവാർഡിന് അർഹമാക്കിയത്. വിവിധ വിഷയങ്ങളിലെ എഴുനൂറിലധികം വീഡിയോ ക്രൈസ്റ്റ് ഓപ്പൺ കോഴ്സ് വെയറിൽ ഉണ്ട്. കോളജിൻ്റെ തനത് സംഭാവനയായ ഇൻ്റർ ഫേസ് ലൈറ്റ് ബോർഡ് കോവിഡ് കാലത്ത് നിരവധി വിദ്യാലയങ്ങൾക്ക് ഓൺലൈൻ പഠന സഹായിയായി. ക്രൈസ്റ്റ് കോളേജിൻ്റെ ഈ രണ്ട് സംരംഭങ്ങളും ഈ മേഖലയിൽ സംസ്ഥാനത്തെ ആദ്യത്തെതായി കരുതപ്പെടുന്നു. വിദ്യാഭ്യാസ രംഗത്ത് എന്നും നൂതന ആശയങ്ങൾ പരീക്ഷിച്ചിട്ടുള്ള ക്രൈസ്റ്റ് കോളജിന് ഈ അവാർഡ് പ്രോത്സാഹനം നൽകുന്നതായി പ്രിൻസിപ്പാൾ ഫാദർ ഡോ. ജോളി ആൻഡ്രൂസ് പറഞ്ഞു. മാറുന്ന കാലത്തിനനുസരിച്ച് വിവര സാങ്കേതിക വിദ്യയിലൂടെ കൂടുതൽ മികച്ച വിദ്യാഭ്യാസം നൽകുവാൻ കലാലയം പ്രതിജ്ഞ ബദ്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്ക്കാര ജേതാക്കളായ സദനം കൃഷ്കുട്ടി ആശാൻ, നിർമ്മലപണിക്കർ എന്നിവരെ പുരോഗമന കലാസാഹിതൃ സംഘം ആദരിച്ചു
ഇരിങ്ങാലക്കുട: കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി ആശാൻ, മോഹിനിയാട്ടത്തിന് കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ് ലഭിച്ച നിർമ്മല പണിക്കർ എന്നിവരെ പുരോഗമന കലാസാഹിത്യ സംഘം ഇരിഞ്ഞാലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അവരവരുടെ വസതിയിൽ ചെന്ന് ആദരിച്ചു.കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗവും പുകസ ജില്ല വൈസ്.പ്രസിഡണ്ടുമായ രേണു രാമനാഥ് ഇരുവരെയും പൊന്നാട അണിയിച്ചു. മേഖല പ്രസിഡണ്ട് ഖാദർ പട്ടേപ്പാടം, മേഖല സെക്രട്ടറി ഡോ.കെ.രാജേന്ദ്രൻ, ഇരിങ്ങാലക്കുട ടൗൺ സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ്, അംഗങ്ങളായ ഡോ.സോണി ജോൺ, സജു ചന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ആദരവ് ഏറ്റ്വാങ്ങി സദനം കൃഷ്ണൻകുട്ടി ആശാനും നിർമ്മലപണിക്കരും മറുപടി പ്രസംഗം നടത്തി.
യൂഫോറിയ 2022 ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട :ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെയും ജനമൈത്രി പോലീസിന്റെയും ഐഎംഎ ഇരിങ്ങാലക്കുടയുടെയും സഹകരണത്തോടെ നടത്തുന്ന യൂഫോറിയ 2022 ൻറെ ഭാഗമായി നടത്തുന്ന മയക്കുമരുന്ന് ലഹരിക്ക് എതിരെ ഗോൾ ലഹരി ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് റോയ് ജോസ് ആലുക്കൽ അധ്യക്ഷ പ്രസംഗം പറഞ്ഞു. ഇരിങ്ങാലക്കുട ഐഎംഎ പ്രസിഡൻറ് ഡോക്ടർ ജോം ജോസഫ് മയക്കുമരുന്ന് ലഹരിയുടെ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് എടുത്തു. മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി മുഖ്യപ്രഭാഷണം നടത്തി . ജോൺ നിതിൻ തോമസ്, കെ ആർ വിജയ , ബിജോയ് പോൾ , ഗില്‍ബര്‍ട്ട് ഇടശ്ശേരി , ഡോ :ഇ. പി ജനാർദ്ദനൻ,ടി വി ചാർലി, ഷാജൻ ചക്കാലക്കൽ, ജയ്സൺ പാറക്കാടൻ എന്നിവർ സംസാരിച്ചു അഡ്വക്കേറ്റ് മനോജ് ഐബൻ നന്ദി പറഞ്ഞു.
കൂട്ടായ പ്രയത്നം കൊണ്ട് മാത്രമെ മികച്ച സംരംഭം കെട്ടിപ്പടുക്കാൻ ആകു – ടൈറ്റസ് അർണോൾഡ്
കൊടകര: വ്യക്തിഗത മികവിനെക്കാൾ ഉപരിയായി കൂട്ടായ പ്രയത്നം കൊണ്ട് മാത്രം മാത്രം മികച്ച സംരംഭം കെട്ടി പടുക്കാൻ സാധിക്കൂ എന്ന് ഇന്ത്യ മെട്രോണിക് ഡയറക്ടർ ടൈറ്റസ് അർണോൾഡ് പറഞ്ഞു. കൊടകരയിൽ സഹൃദയ എൻജീനീയറിംഗ് കോളേജിലെ ടെക്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ അനുദിനം മാറി കൊണ്ടിരിക്കുന്ന ടെക്നോളജി അനുസരിച്ചു നമ്മൾ സ്വായത്തമാക്കിയ അറിവുകളും പ്രയോഗികതയും സംയോജിപ്പിച്ചു പ്രവർത്തിച്ചെങ്കിൽ മാത്രമേ ആധുനിക ലോകത്തിൽ വിജയം നേടാൻ സാധിക്കു. വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന നിരവധി ആളുകളെ ആശ്വസിപ്പിക്കാനും സ്പർശിക്കാനും സാധിക്കുന്നതായിരിക്കണം നമ്മുടെ കണ്ടുപിടുത്തങ്ങൾ എന്നും അദ്ദേഹം അഭിപ്രായപെട്ടു. ടെക്കത്തോൺ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സഹൃദയ കോളേജ് എക്‌സിക്യു. ഡയറക്ടർ ഫാ. ജോർജ് പാറേമാൻ അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ.നിക്സൺ കുരുവിള,പ്രോഗ്രാം കൺവീനർ ഡോ.വിഷ്ണു രാജൻ,സ്റ്റുഡന്റ് കൺവീനർ എം.വി. ശ്രീനേഷ് തുടങ്ങിയവർ പ്രസംഗിച്ചു.രാജ്യത്ത് സാങ്കേതിക വിദ്യാ രംഗത്ത് മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ ബഹുരാഷ്ട്ര കമ്പനികളുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. ടി.സി.എസ്.,ഗൂഗിള്‍ കൊളാബ്,അമേരിക്കന്‍ കമ്പനിയായ വൈറ്റ്‌റാബിറ്റ്,ജോബിന്‍ ആന്‍ഡ് ജിസ്മി,വെബ് ആന്‍ഡ് ക്രാഫ്റ്റ്,ഗാഡ്ജിയോണ്‍,നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റി ഹാബിലിറ്റേഷന്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളും മള്‍ട്ടി നാഷണല്‍ കമ്പനികളും ടെക്‌ഫെസ്റ്റിനെത്തുന്നു. ആന്‍ഡ്രോയിഡ് എഡ്യുക്കേറ്റേഴ്‌സ് കമ്മ്യൂണിറ്റി തുടങ്ങി അന്താരാഷ്ട്ര ഗ്രൂപ്പുകളും പരിപാടിയില്‍ സഹകരിക്കുന്നുണ്ട്. വിവിധ വിഷയങ്ങളില്‍ ഗവേഷകരുടെ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഭാവി സാങ്കേതിക വിദ്യയായ മെറ്റവേഴ്‌സിനെ പറ്റിയുള്ള ശില്പശാല,അന്‍പതോളം ഇല്ക്ട്രിക് വാഹനങ്ങളുടെ എക്‌സ്‌പൊ,ഭിന്നശേഷിക്കാരുടെ ജീവിതചര്യകള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനം,ആശയങ്ങളെ പ്രൊഡക്ടുകളാക്കി മാറ്റാനുള്ള വര്‍ക് ഷോപ്പ്,റോബോട്ടുകളുടെ നിര്‍മാണ പരിശീലനം,ആധുനിക സാങ്കേതിക വിദ്യകള്‍ അടിസ്ഥാനമാക്കി വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ ടെക്‌ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. അഞ്ച് ലക്ഷത്തിലേറെ രൂപയാണ് വിവിധ സമ്മാനങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി മുവ്വായിരത്തോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ക്യാമ്പസ് ഫെസ്റ്റ്ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ക്യാമ്പസ് ഫെസ്റ്റ് സഹൃദയയില്‍ തുടങ്ങി. സഹൃദയ ക്യാമ്പസില്‍ നടക്കുന്ന ടെക്‌ഫെസ്റ്റ് ‘ടെക്‌വിസ’ യോട് അനുബന്ധിച്ചാണ് പരിപാടി. ഇന്ത്യയിലെ വിവിധ എന്‍ജിനീയറിംഗ് കോളേജുകളില്‍ നിന്നായി തിരഞ്ഞെടുത്ത നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്.
തൃശൂർ റൂറൽ ജില്ലയിൽ അത്യാധുനിക ക്യാമറ കണ്ണുകൾ നിരീക്ഷണത്തിന് തയ്യാർ
ഇരിങ്ങാലക്കുട : ട്രാഫിക് നിയമ ലംഘകരേയും, കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് വാഹനങ്ങളിൽ രക്ഷപ്പെടുന്നവരേയും പെട്ടന്നു കണ്ടെത്തുന്നതിന് പോലീസിന് സഹായകരമാകുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെഗഗനൈസേഷൻ സിസ്റ്റത്തിന്റെ (ANPR) ഉദ്ഘാടന കർമ്മം ബുധനാഴ്ച തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു.കെ.തോമസ്, ഇൻസ്പെക്ടർ അനീഷ് കരീം, സൈബർ പോലീസ് ഇൻസ്പെക്ടർ സുനിൽ കൃഷ്ണ എന്നിവർ സന്നിഹിതരായിരുന്നു.വാഹന നിയമ ലംഘന കുറ്റകൃത്യങ്ങൾ തടയുകയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ ചലാൻ വഴി ഫൈൻ ഉടമകൾക്ക് മൊബൈൽ ഫോണിലൂടെ ഉടൻ തന്നെ അറിയിക്കുന്നതാണ്.. തൃശൂർ റൂറൽ ജില്ലയിലെ മലക്കപ്പാറ, കോട്ടപ്പുറം, പെരുമ്പുഴ , ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് നൂതന സാങ്കേതിക വിദ്യകളോടു കൂടിയ ANPR ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഈ ക്യാമറകൾക്കു പുറമേ വാഹനങ്ങളുടേയും യാത്രക്കാരുടേയും വ്യക്തമായ ചിത്രങ്ങൾ ലഭിക്കുന്ന നിരവധി നൂതന ക്യാമറകളും ജില്ലയിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ട്രാഫിക് നിയമലംഘനം നടത്തുന്നതടക്കമുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളുടെ വ്യക്തമായ ചിത്രങ്ങൾ, വീഡിയോകൾ ANPR ക്യാമറകളിലൂടെ ശേഖരിച്ച് സൂക്ഷിക്കുന്നതാണ്. സംശയാസ്പദമായ വാഹനങ്ങളുടെ നമ്പറുകൾ ഈ സിസ്റ്റത്തിൽ സേവ് ചെയ്തു വച്ചാൽ ഇത്തരം വാഹനങ്ങൾ ഇതുവഴി കടന്നുപോയാൽ അലാം വഴി കൺട്രോൾ റൂമിൽ അറിയിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. ഇരിങ്ങാലക്കുടയിൽ പുതുതായി പണി കഴിപ്പിച്ച തൃശൂർ റൂറൽ ജില്ലാ ആസ്ഥാനത്താണ് സംവിധാനം പ്രവർത്തിക്കുക. ഒരേ സമയം രണ്ടു പോലീസ് ഉദ്ദ്യോഗസ്ഥർ വീതം ഇരുപത്തിനാലു മണിക്കൂറും നിരീക്ഷണ ഡ്യൂട്ടിക്കായി ഉണ്ടായിരിക്കുന്നതാണ്.കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടു രക്ഷപ്പെടുന്ന വാഹനങ്ങളുടെ റൂട്ടുകൾ നിമിഷങ്ങൾക്കകം കണ്ടുപിടിക്കാൻ ഇതിലൂടെ പോലീസിന് സാധിക്കും.ഈ സംവിധാനത്തിന്റെ ട്രയൽറൺ വിജയകരമായി പൂർത്തിയാക്കിയാണ് ഉദ്ഘാനകർമ്മം നടത്തിയിട്ടുള്ളത്.
ഗുണഭോക്താക്കൾക്ക് ഉത്പാദനക്ഷമത കൂടിയ കുറിയ ഇനം തെങ്ങിൻ തൈകൾ വിതരണം ചെയ്തു
കൊറ്റനെല്ലൂർ: വേളൂക്കര ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 കേരസമൃദ്ധി പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കൾക്ക് ഉത്പാദനക്ഷമത കൂടിയ കുറിയ ഇനം തെങ്ങിൻ തൈകൾ വിതരണം ചെയ്തു. കൊറ്റനെല്ലൂർ ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്ത് വച്ച് നടത്തിയ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ധനീഷ് നിർവഹിച്ചു വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബനാരായണൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർമാരായ പി.ജെ.സതീഷ്, വിൻസെന്റ്കാനംകുടം, യൂസഫ്കൊടകരപറമ്പിൽ, കൃഷി ഓഫീസർ വി.ധന്യ, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എം.കെ.ഉണ്ണി, ടി.വി.വിജു, എന്നിവർ പങ്കെടുത്തു.
സാങ്കേതിക സര്‍വ്വകലാശാല ഇ സോണ്‍ ഫുട്‌ബോള്‍ സഹൃദയയില്‍ സമാപിച്ചു
കൊടകര: എ.പി.ജെ. അബ്ദുള്‍ കലാം ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ഇ സോണ്‍ ഫുട്‌ബോള്‍ മത്സരങ്ങളും സെലക്ഷന്‍ ക്യാമ്പും കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ സമാപിച്ചു. 25 കോളേജുകളിലെ ടീമുകള്‍ പങ്കെടുത്തു. കുളപ്പുള്ളി അൽ ആമീൻ എൻജിനീയറിംഗ് കോളേജ് ജേതാക്കളായി. വള്ളിവട്ടം യൂണിവേഴ്സൽ എൻജിനീയറിംഗ് കോളേജിനെയാണ് പരാജയപ്പെടുത്തിയത്. ചിറ്റിലപ്പിള്ളി ഐ.ഇ.എസ്. കോളേജ് , വിദ്യ എൻജിനീയറിംഗ് കോളേജ് എന്നിവർ മൂന്നും നാലും സ്ഥാനങ്ങൾ നേടി. സമാപന ചടങ്ങിൽ സഹൃദയ എൻജിനീയറിംഗ് കോളേജ് എക്സി. ഡയറക്ടർ ഫാ. ജോർജ് പാറെമാൻ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. , ഫാ. ചാക്കോ കാട്ടുപറമ്പിൽ അധ്യക്ഷനായി. കൺവീണർ സി.യു. വിജയ് പ്രസംഗിച്ചു.
നഗരസഭ തെരുവ് കച്ചവട സമിതി തെരഞ്ഞെടുപ്പിൽ സി ഐ ടി യു പാനലിനു വൻ വിജയം
ഇരിങ്ങാലക്കുട :നഗരസഭ തെരുവ് കച്ചവട സമിതി തെരഞ്ഞെടുപ്പിൽ സി ഐ ടി യു പാനലിനു വൻ വിജയം. തെരഞ്ഞെടുപ്പിൽ മറ്റു മൂന്ന് യൂണിയനുകളുടെ സംയുക്തമുന്നണിയ് ക്കെതിരെ ആകെ പോൾ ചെയ്ത വോട്ടിന്റെ 70 ശതമാനത്തിലേറെ വോട്ട് നേടിയാണ് സി ഐ ടി യു പാനലിൽ മത്സരിച്ച സ്ഥാനാർത്ഥികൾ വൻ വിജയം നേടിയത്. സഖാക്കൾ എൻ യു സജി , കെ വി ഷാജി, പി എസ് ബിന്ദു ,ടി എം ഓമന , സുമതി മോഹനൻ, പത്മാവതി, എം നിഷാദ്, എന്നിവരാണ് വിജയിച്ചത് .ന്യൂന പക്ഷ വിഭാഗത്തിൽ നിന്നും സുനിൽ ആന്റപ്പനെ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. വിജയികൾക്ക് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ഇക്ബാൽ, സി ഐ ടി യു ഏരിയ സെക്രട്ടറി കെ എ ഗോപി, ജില്ല വൈസ് പ്രസിഡന്റ് ഉല്ലാസ് കളക്കാട്ട്, വി എ മനോജ് കുമാർ ,കെ ആർ വിജയ, സി ഡി സിജിത്ത് ,യൂണിയൻ ജില്ലാ സെക്രട്ടറി സ.ടി ശ്രീകുമാർ, യൂണിയൻ നേതാക്കളായ സരോജിനി തങ്കൻ, രജിത വിജീഷ്, ജനിത എം ജെ, ഷാജഹാൻ കെ എ,ടി ഒ വിൻസെന്റ്,ബെന്നി സി വൈ, തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
‘സിസ്കോം ‘ നിത്യോപയോഗവസ്തുക്കളുടെ നിർമ്മാണ പരിശീലനത്തിന് തുടക്കമിട്ട് സെന്റ്. ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗവും എൻ. എസ്. എസ് യൂണിറ്റും
ഇരിങ്ങാലക്കുട:സെന്റ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗവും എൻ. എസ്. എസ്. യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സിസ്കോം ‘(കെമിസ്ട്രി ഇൻ സർവീസ് ഓഫ് കോമൺ മാൻ ) നിത്യോപയോഗ ഉൽപ്പന്നങ്ങളുടെ നിർമ്മാണോദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. സി. എലൈസ നിർവഹിച്ചു.കോളേജിലെ എം. എസ്. സി വിഭാഗം രസതന്ത്ര ലാബിൽ വച്ച് നടന്ന പരിപാടിയിൽ രസതന്ത്ര വിഭാഗം മേധാവി ഡോ. ഡീന ആന്റണി സി. സ്വാഗതം അർപ്പിച്ച് സംസാരിച്ചു. മുൻ രസതന്ത്ര വിഭാഗം മേധാവിയും ബി.എസ്.സി കെമിസ്ട്രി (എസ്. എഫ്.) കോർഡിനേറ്ററുമായ ഡോ.ജെസ്സി ഇമ്മാനുവേൽ,21-ാം വാർഡ് കൗൺസിലർ .മിനി സണ്ണി നെടുമ്പാക്കാരൻ എന്നിവർ ആശംസകളേകി. സിസ്കോമിന്റെ നിത്യോപയോഗ ഉൽപ്പന്നങ്ങളായ സോപ്പ്, സോപ്പ്പൊടി, ഡിഷ് വാഷ്, ഹാൻഡ് വാഷ് എന്നീ വസ്തുക്കളുടെ നിർമ്മാണപരിശീലനത്തിന് അസി. പ്രൊഫ. ഹീന പീതാംബരൻ നേതൃത്വം നൽകി. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ. സിനി വർഗീസ് നന്ദിയർപ്പിച്ചു.
ലോക എയ്ഡ്‌സ് ദിനചാരണത്തിന്റെ ഭാഗമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ് )ഇരിങ്ങാലക്കുട നാഷണൽ സർവീസ് സ്കീം (യൂണിറ്റ്സ് 20&49) ലോക എയ്ഡ്‌സ് ദിനചാരണത്തിന്റെ ഭാഗമായി ഉണർവ് 2.0 എന്ന പേരിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.തൃശ്ശൂർ ജില്ലാ ജനറൽ ഹോസ്പിറ്റലുമായി സംയോജിച്ച്കൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോളേജ് ന്റെ അകത്തു നിന്നും പുറത്തുനിന്നുമായി ഇരുന്നൂറോളം ദാതാക്കൾ ക്യാമ്പിൽ പങ്കെടുത്തു.
ഓവറോൾ നേടിയ ഇരിങ്ങാലക്കുട ഉപജില്ലക്ക് അനുമോദനം നൽകി
ഇരിങ്ങാലക്കുട: തൃശൂർ റവന്യു ജില്ല കേരള സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ കരസ്ഥമാക്കി സ്വർണ്ണ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ലക്ക് അനുമോദനം നൽകി. LFCGHSS ൽ നടന്ന അനുമോദന യോഗം മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അഡ്വ.കെ.ആർ. വിജയ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ അഡ്വ. ജിഷ ജോബി മുഖ്യാതിഥിയായിരുന്നു. പി.എ. ജസ്റ്റിൻ തോമസ് വി., എ.ഇ.ഒ. ഡോ. നിഷ.എം.സി., മാനേജേഴ്സ് പ്രതിനിധി എ.സി. സുരേഷ്, എച്ച് എം. ഫോറം കൺവീനർ റാണി ജോൺ , സിസ്റ്റർ മേബിൾ , പി.ജി. ഉല്ലാസ്, എൻ.എൻ. രാമൻ, ഷാജി.എം.ജെ. , അനൂപ്. ടി.ആർ. എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്ക് മധുര പലഹാരം നൽകി.
സ്കൂൾ ടീം ചെസ് ചാമ്പ്യൻഷിപ്പ് ഹോളി ഗ്രേസ് അക്കാദമി മാള കരസ്ഥമാക്കി
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ വച്ച് സംഘടിപ്പിച്ച തൃശ്ശൂർ ജില്ലാ സ്കൂൾ ടീം ചെസ് ചാമ്പ്യൻഷിപ്പ് ഹോളി ഗ്രേസ് അക്കാദമി മാള കരസ്ഥമാക്കി. തൃശ്ശൂർ ദേവമാതാ സ്കൂൾ ബെസ്റ്റ് ചെസ്സ് സപ്പോർട്ടിംഗ് സ്കൂൾ അവാർഡ് കരസ്ഥമാക്കി.സബ് ജൂനിയർ വിഭാഗത്തിൽ ഹോളി ഗ്രേസ് അക്കാദമി മാള ഡോക്ടർ രാജു ഡേവിസ് അക്കാദമി മാള. ഗവൺമെന്റ് യുപി സ്കൂൾ പെരിഞ്ഞനം എന്നിവർ യഥാ ക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.ജൂനിയർ വിഭാഗത്തിൽ ഹോളി ഗ്രേസ് അക്കാദമി മാള ദേവമാത സി എം ഐ സ്കൂൾ തൃശ്ശൂർ ഹോളി ഗ്രേസ് അക്കാദമി, മാള എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.സീനിയർ വിഭാഗത്തിൽ ദേവമാത സിഎംഐ സ്കൂൾ തൃശ്ശൂർ കാൽഡിയൻ സിറിയൻ ഹൈസ്കൂൾ തൃശ്ശൂർ ലെമർ പബ്ലിക് സ്കൂൾ തൃപ്രയാർ എന്നിവർ യഥാക്രമം lഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടി. 83 പോയിന്റോടെ ഹോളി ഗ്രേസ് അക്കാദമി മാളചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ പ്രിൻസിപ്പൽ ഫാദർ ജോയ് ആലപ്പാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. തൃശ്ശൂർ ജില്ലാ ചെസ്സ് അസോസിയേഷൻ സെക്രട്ടറി പീറ്റർ ജോസഫ്, എക്സിക്യൂട്ടീവ് അംഗം കെ വി കുമാരൻ എന്നിവർ പങ്കെടുത്തു.