ആളൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം- ‘കൂടെ 2022’ സംഘടിപ്പിച്ചു

31

ആളൂർ: ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം- ‘കൂടെ 2022’ സംഘടിപ്പിച്ചു.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രതി സുരേഷ് അധ്യക്ഷത് വഹിച്ച ചടങ്ങ് പ്രസിഡന്റ്‌ കെ ആർ ജോജോ ഉത്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തിലകൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദിപിൻ പാപ്പച്ചൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനയൻ, മാള ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് മാഞ്ഞൂരാൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു Nipmr എക്സിക്യൂട്ടീവ് ഡയറക്ടർ ഇൻ ചാർജ് സി ചന്ദ്ര ബാബു മുഖ്യാതിഥി ആയി. ആളൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാമത്സരങ്ങൾ നടന്ന ചടങ്ങിന് ഐ സി ഡി എസ് സൂപർവൈസർ രാഖി ബാബു നന്ദി അറിയിച്ചു.

Advertisement