സാങ്കേതിക സര്‍വ്വകലാശാല ഇ സോണ്‍ ഫുട്‌ബോള്‍ സഹൃദയയില്‍ സമാപിച്ചു

45

കൊടകര: എ.പി.ജെ. അബ്ദുള്‍ കലാം ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ഇ സോണ്‍ ഫുട്‌ബോള്‍ മത്സരങ്ങളും സെലക്ഷന്‍ ക്യാമ്പും കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ സമാപിച്ചു. 25 കോളേജുകളിലെ ടീമുകള്‍ പങ്കെടുത്തു. കുളപ്പുള്ളി അൽ ആമീൻ എൻജിനീയറിംഗ് കോളേജ് ജേതാക്കളായി. വള്ളിവട്ടം യൂണിവേഴ്സൽ എൻജിനീയറിംഗ് കോളേജിനെയാണ് പരാജയപ്പെടുത്തിയത്. ചിറ്റിലപ്പിള്ളി ഐ.ഇ.എസ്. കോളേജ് , വിദ്യ എൻജിനീയറിംഗ് കോളേജ് എന്നിവർ മൂന്നും നാലും സ്ഥാനങ്ങൾ നേടി. സമാപന ചടങ്ങിൽ സഹൃദയ എൻജിനീയറിംഗ് കോളേജ് എക്സി. ഡയറക്ടർ ഫാ. ജോർജ് പാറെമാൻ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. , ഫാ. ചാക്കോ കാട്ടുപറമ്പിൽ അധ്യക്ഷനായി. കൺവീണർ സി.യു. വിജയ് പ്രസംഗിച്ചു.

Advertisement