Tuesday, June 17, 2025
31 C
Irinjālakuda

പിണ്ടിപ്പെരുന്നാളിന്റെ ആഘോഷത്തിമര്‍പ്പില്‍ ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: കത്തീഡ്രല്‍ പള്ളിയിലെ ചരിത്രപ്രസിദ്ധമായ പിണ്ടിപ്പെരുന്നാളിന്റെ ആഘോഷത്തിമിര്‍പ്പിലാണു നാടും നഗരവും. ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും ആത്മീയതയുടെയും ഇഴചേരലാണു ഇരിങ്ങാലക്കുടക്കാര്‍ക്കു പിണ്ടിപ്പെരുന്നാള്‍. നയനമനോഹരമായ ദീപാലങ്കാരങ്ങളില്‍ വീടുകളും സ്ഥാപനങ്ങളും മുങ്ങി. ക്രൈസ്തവ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ മാനംമുട്ടെ ഉയരത്തിലുള്ള പിണ്ടികള്‍ കുത്തി അലങ്കരിച്ചു കഴിഞ്ഞു. വഴിവാണിഭക്കാര്‍ എല്ലാ റോഡുകളും കൈയടക്കികഴിഞ്ഞു. ജാതിമതഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും ഒന്നുചേരാനും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുമുള്ള അവസരം കൂടിയാണു പിണ്ടിപ്പെരുന്നാള്‍. പലഹാരപ്പണികള്‍ പൂര്‍ത്തിയാക്കി വീട്ടമ്മമാര്‍ ബന്ധുമിത്രാദികളെ വരവേല്‍ക്കാന്‍ തയാറായിക്കഴിഞ്ഞു. ഒട്ടേറെ പുതുമകളോടെയാണു കത്തീഡ്രല്‍ ദേവാലയത്തിലെ ഇത്തവണത്തെ ദീപാലങ്കാരം.ശനിയാഴ്ച്ച വൈകീട്ട് 4.30 ന് നടക്കുന്ന ദിവ്യബലിക്കുശേഷം രൂപം എഴുന്നള്ളിച്ചുവെക്കലും പള്ളിചുറ്റി പ്രദക്ഷിണവും നേര്‍ച്ചവെഞ്ചിരിപ്പും നടക്കും. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. വലിയങ്ങാടി, കുരിശങ്ങാടി, കാട്ടുങ്ങച്ചിറ എന്നീ വിഭാഗങ്ങളുടെ അമ്പെഴുന്നള്ളിപ്പുകള്‍ രാത്രി 12 ന് പള്ളിയിലെത്തും. കോമ്പാറ വിഭാഗത്തിന്റെ അമ്പെഴുന്നള്ളിപ്പ് രാത്രി എട്ടിന് ആരംഭിച്ച് 9.30 ന് പള്ളിയില്‍ സമാപിക്കും.ഞായറാഴ്ച്ച രാവിലെ 10.30ന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ദീപിക ഫ്രണ്ട്‌സ് ക്ലബ് സംസ്ഥാന ഡയറക്ടര്‍ ഫാ. റോയ് കണ്ണന്‍ച്ചിറ തിരുനാള്‍ സന്ദേശം നല്‍കും. വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന പ്രദക്ഷിണം ഏഴിനു പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നടക്കും. കത്തീഡ്രല്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ ഏറ്റവും ഉയരം കൂടിയ പിണ്ടിക്കും കെ സി വൈ എമ്മിന്റെ നേതൃത്വത്തില്‍ ഏറ്റവും കൂടുതല്‍ ഭംഗിയുള്ള അലങ്കാരപിണ്ടിക്കും മത്സരം നടത്തുന്നുണ്ട്. 150 ഓളം പിണ്ടികളാണു മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരുനാളിനെത്തുന്നവര്‍ക്ക് അമ്പ് എഴുന്നള്ളിക്കുന്നതിനു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട ്. ക്രമ സമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനും വിപുലമായ ക്രമീകരണങ്ങളാണു പോലീസിന്റെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുള്ളത്.

 

Hot this week

വീട്ടു വാടക ചോദിച്ചതിലുള്ള വൈരാഗ്യത്താൽ ആക്രമണം, പ്രതി റിമാന്റിൽ

തൃക്കൂർ ഭരത ചെമ്പംകണ്ടം എന്ന സ്ഥലത്തുള്ള 7 എക്കറോളം വരുന്ന സ്ഥലം...

കുഴഞ്ഞു വീണു മരിച്ചു

ഇരിങ്ങാലക്കുട: പടിയൂർ ഗ്രാമപഞ്ചായത്ത് 7- വാർഡ് നിലംപതി എസ് എൻനഗർചാർത്താംകുടത്ത് വീട്ടിൽ...

സമസ്ത കേരള വാര്യർ സമാജം യുവജന വിഭാഗം സംസ്ഥാന പ്രസിഡണ്ട് വി...

കേരള കർഷക സംഘം എടതിരിഞ്ഞി മേഖല സമ്മേളനം

കേരള കർഷക സംഘം എടതിരിഞ്ഞി മേഖല സമ്മേളനം പടിയൂർ എച്ച്.ഡി.പി. സമാജം...

Topics

വീട്ടു വാടക ചോദിച്ചതിലുള്ള വൈരാഗ്യത്താൽ ആക്രമണം, പ്രതി റിമാന്റിൽ

തൃക്കൂർ ഭരത ചെമ്പംകണ്ടം എന്ന സ്ഥലത്തുള്ള 7 എക്കറോളം വരുന്ന സ്ഥലം...

കുഴഞ്ഞു വീണു മരിച്ചു

ഇരിങ്ങാലക്കുട: പടിയൂർ ഗ്രാമപഞ്ചായത്ത് 7- വാർഡ് നിലംപതി എസ് എൻനഗർചാർത്താംകുടത്ത് വീട്ടിൽ...

സമസ്ത കേരള വാര്യർ സമാജം യുവജന വിഭാഗം സംസ്ഥാന പ്രസിഡണ്ട് വി...

കേരള കർഷക സംഘം എടതിരിഞ്ഞി മേഖല സമ്മേളനം

കേരള കർഷക സംഘം എടതിരിഞ്ഞി മേഖല സമ്മേളനം പടിയൂർ എച്ച്.ഡി.പി. സമാജം...

16 വയസുള്ള ജുവനൈലിന് പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ

15.05.2025 തിയ്യതി വൈകിട്ട് 06.10 മണിക്ക് 18 വയസ്സിനു താഴെയുള്ളവർക്ക് പുകയില...

ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു..

കുപ്രസിദ്ധ ഗുണ്ടകളായ മനു, സ്വാതി, ഹിമ എന്നിവർക്കെതിരെ കാപ്പ ചുമത്തി. *2025-ൽ മാത്രം...
spot_img

Related Articles

Popular Categories

spot_imgspot_img