ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ മികച്ച കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ്ന്

30

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിൻ്റെ ഇ-ഗവർണൻസ് വകുപ്പിൻ്റെ സംസ്ഥാനതല അവാർഡിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അർഹമായി. ഓൺലൈൻ പഠന വിഭാഗത്തിൽ (e- learning) ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ക്രൈസ്റ്റ് ഈ നെട്ടത്തിലേക്കേതിയത്. വിദ്യാഭ്യാസ രംഗത്തും ഭരണ രംഗത്തും സങ്കേതിക വിദ്യയിലൂടെ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാന വിവര-സാങ്കേതിക വകുപ്പ് ഐ എം ജി യുടെ സഹകരണത്തോടെ ഈ അവാർഡ് ഏർപ്പെടുത്തിയത്. തിരുവനന്തപുരം വഴുതക്കാട് ടാഗോർ തീയേറ്ററിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് കോളജിന് വേണ്ടി പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ്, ഡോ. റോബിൻസൺ പി. എന്നിവർചേർന്ന് അവാർഡ് ഏറ്റുവാങ്ങി.ഓൺലൈൻ പഠന രംഗത്ത് കോളജിന് കുതിപ്പ് നൽകിയ ക്രൈസ്റ്റ് ഓപ്പൺ കോഴ്സ് വെയർ, ഓൺലൈൻ ക്ലാസുകൾക്ക് സഹായകരമായ ഇൻ്റർഫേസ് ലൈറ്റ് ബോർഡ് എന്നിവയാണ് ക്രൈസ്റ്റ് കോളജിനെ അവാർഡിന് അർഹമാക്കിയത്. വിവിധ വിഷയങ്ങളിലെ എഴുനൂറിലധികം വീഡിയോ ക്രൈസ്റ്റ് ഓപ്പൺ കോഴ്സ് വെയറിൽ ഉണ്ട്. കോളജിൻ്റെ തനത് സംഭാവനയായ ഇൻ്റർ ഫേസ് ലൈറ്റ് ബോർഡ് കോവിഡ് കാലത്ത് നിരവധി വിദ്യാലയങ്ങൾക്ക് ഓൺലൈൻ പഠന സഹായിയായി. ക്രൈസ്റ്റ് കോളേജിൻ്റെ ഈ രണ്ട് സംരംഭങ്ങളും ഈ മേഖലയിൽ സംസ്ഥാനത്തെ ആദ്യത്തെതായി കരുതപ്പെടുന്നു. വിദ്യാഭ്യാസ രംഗത്ത് എന്നും നൂതന ആശയങ്ങൾ പരീക്ഷിച്ചിട്ടുള്ള ക്രൈസ്റ്റ് കോളജിന് ഈ അവാർഡ് പ്രോത്സാഹനം നൽകുന്നതായി പ്രിൻസിപ്പാൾ ഫാദർ ഡോ. ജോളി ആൻഡ്രൂസ് പറഞ്ഞു. മാറുന്ന കാലത്തിനനുസരിച്ച് വിവര സാങ്കേതിക വിദ്യയിലൂടെ കൂടുതൽ മികച്ച വിദ്യാഭ്യാസം നൽകുവാൻ കലാലയം പ്രതിജ്ഞ ബദ്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

Advertisement