‘സിസ്കോം ‘ നിത്യോപയോഗവസ്തുക്കളുടെ നിർമ്മാണ പരിശീലനത്തിന് തുടക്കമിട്ട് സെന്റ്. ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗവും എൻ. എസ്. എസ് യൂണിറ്റും

40

ഇരിങ്ങാലക്കുട:സെന്റ് ജോസഫ്‌സ് കോളേജിലെ രസതന്ത്ര വിഭാഗവും എൻ. എസ്. എസ്. യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സിസ്കോം ‘(കെമിസ്ട്രി ഇൻ സർവീസ് ഓഫ് കോമൺ മാൻ ) നിത്യോപയോഗ ഉൽപ്പന്നങ്ങളുടെ നിർമ്മാണോദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. സി. എലൈസ നിർവഹിച്ചു.കോളേജിലെ എം. എസ്. സി വിഭാഗം രസതന്ത്ര ലാബിൽ വച്ച് നടന്ന പരിപാടിയിൽ രസതന്ത്ര വിഭാഗം മേധാവി ഡോ. ഡീന ആന്റണി സി. സ്വാഗതം അർപ്പിച്ച് സംസാരിച്ചു. മുൻ രസതന്ത്ര വിഭാഗം മേധാവിയും ബി.എസ്.സി കെമിസ്ട്രി (എസ്. എഫ്.) കോർഡിനേറ്ററുമായ ഡോ.ജെസ്സി ഇമ്മാനുവേൽ,21-ാം വാർഡ് കൗൺസിലർ .മിനി സണ്ണി നെടുമ്പാക്കാരൻ എന്നിവർ ആശംസകളേകി. സിസ്കോമിന്റെ നിത്യോപയോഗ ഉൽപ്പന്നങ്ങളായ സോപ്പ്, സോപ്പ്പൊടി, ഡിഷ്‌ വാഷ്, ഹാൻഡ് വാഷ് എന്നീ വസ്തുക്കളുടെ നിർമ്മാണപരിശീലനത്തിന് അസി. പ്രൊഫ. ഹീന പീതാംബരൻ നേതൃത്വം നൽകി. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ. സിനി വർഗീസ് നന്ദിയർപ്പിച്ചു.

Advertisement