യൂഫോറിയ 2022 ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു

105

ഇരിങ്ങാലക്കുട :ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെയും ജനമൈത്രി പോലീസിന്റെയും ഐഎംഎ ഇരിങ്ങാലക്കുടയുടെയും സഹകരണത്തോടെ നടത്തുന്ന യൂഫോറിയ 2022 ൻറെ ഭാഗമായി നടത്തുന്ന മയക്കുമരുന്ന് ലഹരിക്ക് എതിരെ ഗോൾ ലഹരി ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് റോയ് ജോസ് ആലുക്കൽ അധ്യക്ഷ പ്രസംഗം പറഞ്ഞു. ഇരിങ്ങാലക്കുട ഐഎംഎ പ്രസിഡൻറ് ഡോക്ടർ ജോം ജോസഫ് മയക്കുമരുന്ന് ലഹരിയുടെ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് എടുത്തു. മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി മുഖ്യപ്രഭാഷണം നടത്തി . ജോൺ നിതിൻ തോമസ്, കെ ആർ വിജയ , ബിജോയ് പോൾ , ഗില്‍ബര്‍ട്ട് ഇടശ്ശേരി , ഡോ :ഇ. പി ജനാർദ്ദനൻ,ടി വി ചാർലി, ഷാജൻ ചക്കാലക്കൽ, ജയ്സൺ പാറക്കാടൻ എന്നിവർ സംസാരിച്ചു അഡ്വക്കേറ്റ് മനോജ് ഐബൻ നന്ദി പറഞ്ഞു.

Advertisement