ദുരിതമുഖത്ത് ശുചീകരണപ്രവര്‍ത്തനങ്ങളുമായി ഇരിങ്ങാലക്കുട പോലീസ്

566

ഇരിങ്ങാലക്കുട-പ്രളയത്തിലകപ്പെട്ട മാടായിക്കോണം സര്‍ക്കാര്‍ പ്രാഥമിക കേന്ദ്രം ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ശുദ്ധീകരണം നടത്തി.മഹാപ്രളയത്തില്‍ മലിനമാക്കപ്പെട്ട ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട നിരവധി വീടുകളും, സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇരിങ്ങാലക്കുട പോലീസും , ജനമൈത്രി അംഗങ്ങളും , യുവജനങ്ങളും, പൊതു പ്രവര്‍ത്തകരും ചേര്‍ന്ന് വൃത്തിയാക്കിയും കൂടാതെ പ്രളയത്തിലകപ്പെട്ട് നിരവധിയാളുകളെ അതിസാഹസികമായി ഇരിങ്ങാലക്കുട പോലീസ് രക്ഷപ്പെടുത്തിയും ഇരിങ്ങാലക്കുട പോലീസ് മാതൃകയായിരുന്നു.ഇരിങ്ങാലക്കുട എം .എല്‍. എ അരുണന്‍ മാഷ് , കൗണ്‍സിലര്‍ അംബിക , ഇരിങ്ങാലക്കട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം .കെ സുരേഷ് കമാര്‍ , എസ് .ഐ കെ. എസ് സുശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

 

 

Advertisement