കാർഷിക ക്വിസ്സ് മത്സരം കർഷക സംഘം ഏരിയ ജോയിന്റ് സെക്രട്ടറി പി ആർ ബാലൻ ഉദ്ഘാടനം ചെയ്തു

12

ഇരിങ്ങാലക്കുട:ക്വിസ് മത്സരം സംഘടിപ്പിച്ചു.അഖിലേന്ത്യ കിസാൻ സഭ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി മുരിയാട് മേഖല സംഘാടക സമിതിയുടെ നേതൃത്വത്തിൽ കർഷകരെ പങ്കെടുപ്പിച്ച് കാർഷിക ക്വിസ്സ് മത്സരം എം എ മോഹൻദാസിന്റെ അധ്യക്ഷതയിൽ കർഷക സംഘം ഏരിയ ജോയിന്റ് സെക്രട്ടറി പി ആർ ബാലൻ ഉദ്ഘാടനം ചെയ്തു . ഒന്നാം സമ്മാനം കെ.ജി മോഹൻദാസും രണ്ടാം സമ്മാനം എം.ബി ഗോപാലകൃഷ്ണനും കരസ്ഥമാക്കി. മുരിയാട് പഞ്ചായത്ത്‌ ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമൻ കെ.യു വിജയൻ സമ്മാന ദാനം നിർവഹിച്ചു.മേഖല സെക്രട്ടറി എം എൻ നമ്പീശൻ സ്വാഗതവും രമേശ്‌ കൊളത്താപ്പിള്ളി നന്ദിയും പറഞ്ഞു.

Advertisement