കൂട്ടായ പ്രയത്നം കൊണ്ട് മാത്രമെ മികച്ച സംരംഭം കെട്ടിപ്പടുക്കാൻ ആകു – ടൈറ്റസ് അർണോൾഡ്

20

കൊടകര: വ്യക്തിഗത മികവിനെക്കാൾ ഉപരിയായി കൂട്ടായ പ്രയത്നം കൊണ്ട് മാത്രം മാത്രം മികച്ച സംരംഭം കെട്ടി പടുക്കാൻ സാധിക്കൂ എന്ന് ഇന്ത്യ മെട്രോണിക് ഡയറക്ടർ ടൈറ്റസ് അർണോൾഡ് പറഞ്ഞു. കൊടകരയിൽ സഹൃദയ എൻജീനീയറിംഗ് കോളേജിലെ ടെക്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ അനുദിനം മാറി കൊണ്ടിരിക്കുന്ന ടെക്നോളജി അനുസരിച്ചു നമ്മൾ സ്വായത്തമാക്കിയ അറിവുകളും പ്രയോഗികതയും സംയോജിപ്പിച്ചു പ്രവർത്തിച്ചെങ്കിൽ മാത്രമേ ആധുനിക ലോകത്തിൽ വിജയം നേടാൻ സാധിക്കു. വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന നിരവധി ആളുകളെ ആശ്വസിപ്പിക്കാനും സ്പർശിക്കാനും സാധിക്കുന്നതായിരിക്കണം നമ്മുടെ കണ്ടുപിടുത്തങ്ങൾ എന്നും അദ്ദേഹം അഭിപ്രായപെട്ടു. ടെക്കത്തോൺ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സഹൃദയ കോളേജ് എക്‌സിക്യു. ഡയറക്ടർ ഫാ. ജോർജ് പാറേമാൻ അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ.നിക്സൺ കുരുവിള,പ്രോഗ്രാം കൺവീനർ ഡോ.വിഷ്ണു രാജൻ,സ്റ്റുഡന്റ് കൺവീനർ എം.വി. ശ്രീനേഷ് തുടങ്ങിയവർ പ്രസംഗിച്ചു.രാജ്യത്ത് സാങ്കേതിക വിദ്യാ രംഗത്ത് മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ ബഹുരാഷ്ട്ര കമ്പനികളുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. ടി.സി.എസ്.,ഗൂഗിള്‍ കൊളാബ്,അമേരിക്കന്‍ കമ്പനിയായ വൈറ്റ്‌റാബിറ്റ്,ജോബിന്‍ ആന്‍ഡ് ജിസ്മി,വെബ് ആന്‍ഡ് ക്രാഫ്റ്റ്,ഗാഡ്ജിയോണ്‍,നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റി ഹാബിലിറ്റേഷന്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളും മള്‍ട്ടി നാഷണല്‍ കമ്പനികളും ടെക്‌ഫെസ്റ്റിനെത്തുന്നു. ആന്‍ഡ്രോയിഡ് എഡ്യുക്കേറ്റേഴ്‌സ് കമ്മ്യൂണിറ്റി തുടങ്ങി അന്താരാഷ്ട്ര ഗ്രൂപ്പുകളും പരിപാടിയില്‍ സഹകരിക്കുന്നുണ്ട്. വിവിധ വിഷയങ്ങളില്‍ ഗവേഷകരുടെ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഭാവി സാങ്കേതിക വിദ്യയായ മെറ്റവേഴ്‌സിനെ പറ്റിയുള്ള ശില്പശാല,അന്‍പതോളം ഇല്ക്ട്രിക് വാഹനങ്ങളുടെ എക്‌സ്‌പൊ,ഭിന്നശേഷിക്കാരുടെ ജീവിതചര്യകള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനം,ആശയങ്ങളെ പ്രൊഡക്ടുകളാക്കി മാറ്റാനുള്ള വര്‍ക് ഷോപ്പ്,റോബോട്ടുകളുടെ നിര്‍മാണ പരിശീലനം,ആധുനിക സാങ്കേതിക വിദ്യകള്‍ അടിസ്ഥാനമാക്കി വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ ടെക്‌ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. അഞ്ച് ലക്ഷത്തിലേറെ രൂപയാണ് വിവിധ സമ്മാനങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി മുവ്വായിരത്തോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ക്യാമ്പസ് ഫെസ്റ്റ്ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ക്യാമ്പസ് ഫെസ്റ്റ് സഹൃദയയില്‍ തുടങ്ങി. സഹൃദയ ക്യാമ്പസില്‍ നടക്കുന്ന ടെക്‌ഫെസ്റ്റ് ‘ടെക്‌വിസ’ യോട് അനുബന്ധിച്ചാണ് പരിപാടി. ഇന്ത്യയിലെ വിവിധ എന്‍ജിനീയറിംഗ് കോളേജുകളില്‍ നിന്നായി തിരഞ്ഞെടുത്ത നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്.

Advertisement