കർഷക സംഗമവും മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും നടത്തി

24
Advertisement

ഇരിങ്ങാലക്കുട :AIKS അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കേരള കർഷക സംഘം കിഴുത്താണി മേഖലയിലെ പുല്ലത്തറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കർഷക സംഗമവും മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും നടത്തി. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ കെ.എസ്.രമേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എംഎൽഎ കെ.യു.അരുണൻമാസ്റ്റർ ഉൽഘാടനം ചെയ്തു. കർഷക സംഘം കിഴുത്താണി മേഖലാ പ്രസിഡന്റ് കെ.വി.ധനേഷ്ബാബു സ്വാഗതവും മേഖലാ സെക്രട്ടറി വി.ജി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Advertisement