ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരണമില്ല. നിലവിൽ വീടുകളിൽ 10064 പേരും ആശുപത്രികളിൽ 53 പേരും ഉൾപ്പെടെ ആകെ 10117 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ബുധനാഴ്ച ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 10 പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച 14 പേരെ ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചിട്ടുണ്ട് ബുധനാഴ്ച 93 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതുവരെ ആകെ 2095 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിട്ടുള്ളത്. ഇതിൽ 1910 സാമ്പിളുകളുടെ പരിശോധനാ ഫലം വന്നിട്ടുണ്ട്. ഇനി 185 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കുവാനുണ്ട്. കോവിഡ് 19 രോഗ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സാമ്പിൾ പരിശോധന ഊർജ്ജിതപ്പെടുത്തുന്നതോടനുബന്ധിച്ച് സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള 554 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനക്ക് അയച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ, പോലീസ്, ശക്തൻ മാർക്കറ്റിലെ കച്ചവടക്കാർ, റേഷൻ കടയിലെ ജീവനക്കാർ, അതിഥി തൊഴിലാളികൾ, 60 വയസ്സിനു മുകളിലുള്ളവർ, കോവിഡ് ചികിത്സയുമായി ബന്ധമില്ലാത്ത ആശുപത്രിയിലെ ജീവനക്കാർ, അന്തർ സംസ്ഥാന യാത്രക്കാർ, വിദേശത്തു നിന്നും വന്നിട്ടുള്ളവർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആളുകളുടെ സാമ്പിൾ പരിശോധനയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നിരീക്ഷണത്തിൽ ഉള്ളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെയാണ് ഇത്രയും സാമ്പിളുകൾ അയച്ചിട്ടുള്ളത്.ബുധനാഴ്ച 393 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നിട്ടുള്ളത്. 174 പേർക്ക് ഇന്ന് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.ജില്ലയിൽ യാത്രക്കാരുമായി വന്ന 7 അന്തർ സംസ്ഥാന ബസുകൾ 31 യാത്രക്കാരെ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഇറക്കി. നിർദിഷ്ട പ്രദേശങ്ങളിൽ വീടുകളിലും കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലുമാക്കാനുള്ള സംവിധാനവും ചെയ്തിട്ടുണ്ട്. ബുധനാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്റുകളിലുമായി 689 പേരെ സ്‌ക്രീൻ ആകെ ചെയ്തിട്ടുണ്ട്.ബുധനാഴ്ച ശക്തൻ പച്ചക്കറി മാർക്കറ്റിൽ ചരക്ക് വാഹനങ്ങളിൽ എത്തിയ ലോറി ഡ്രൈവർമാരും, ചുമട്ട് തൊഴിലാളികളും അടക്കം 1208 പേരെയും മത്സ്യ മാർക്കറ്റിൽ എത്തിയ 2235 പേരെയും ബസ്സ് സ്റ്റാൻഡിലെ പഴം മാർക്കറ്റിൽ എത്തിയ 110 പേരെയും സ്‌ക്രീൻ ചെയ്തിട്ടുണ്ട്.ഡെങ്കിപ്പനി തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മേലൂർ മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്റ്റർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.
കോവിഡ് 19 : ജില്ലയിൽ ബുധനാഴ്ച രോഗികളില്ല; 10117 നിരീക്ഷണത്തിൽ
Advertisement