ഇരിങ്ങാലക്കുട സെൻറ് ജോസഫ്‌സിൽ അഖില കേരള അന്തർ കലാലയ വോളീബോൾ ടൂർണമെൻറ്. 26, 27 നടക്കും

44

ഇരിങ്ങാലക്കുട: സെൻറ് ജോസഫ്‌സിൽ അഖില കേരള അന്തർ കലാലയ വോളീബോൾ ടൂർണമെൻറ്. 26, 27 തീയതികളിലായി കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. കേരളത്തിലെ മികച്ച കലാലയങ്ങളായ അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി , അൽഫോൻസാ കോളേജ് പാലാ, സെൻറ് ജോസഫ്‌സ് കോളേജ് ഇരിങ്ങാലക്കുട സെൻറ് സേവിയർസ് കോളേജ് ആലുവ, എസ്. എൻ കോളേജ് ചേളന്നൂർ, കൃഷ്ണമേനോൻ കോളേജ് കണ്ണൂർ എന്നീ പ്രശസ്ത കലാലയങ്ങൾ പങ്കെടുക്കുന്നു. കേരളാ പ്രൊഫഷണൽ വോളീബോൾ ലീഗിലെ മികച്ച ടീമായ കൊച്ചിൻ ബ്ലൂ സ്‌പൈക്കേഴ്‌സുമായി ചേർന്നാണ്‌ ഈ ടൂർണമെൻറ് നടത്തുന്നത്. 27 നു രാവിലെ 10 മണിക്ക് നടക്കുന്ന ഫൈനൽ മത്സരത്തിൽ കൊച്ചിൻ ബ്ലൂ സ്‌പൈക്കേഴ്‌സ് ടീമിലെ എല്ലാ കായികതാരങ്ങളും സന്നിഹിതരായിരിക്കും.

Advertisement