കർഷക സമരം: കേരളം ഒറ്റകെട്ടായി പിന്തുണയ്ക്കുമെന്ന് തോമസ് ഉണ്ണിയാടൻ

58
Advertisement

ഇരിങ്ങാലക്കുട:കൃഷിനിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ കേരളം ഒറ്റകെട്ടായി പിന്തുണ നൽകുമെന്ന് മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നടപടികൾക്കെതിരെയും സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയും യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെപിസിസി നിർവാഹക സമിതിയംഗം എം.പി.ജാക്‌സൺ അധ്യക്ഷത വഹിച്ചു.ഡിസിസി സെക്രട്ടറിമാരായ എം.എസ്‌.അനിൽകുമാർ, കെ.കെ.ശോഭനൻ, ആന്റോ പെരുമ്പുള്ളി, നഗരസഭ അധ്യക്ഷ സോണിയ ഗിരി. ടി.വി.ചാർളി, കെ.കെ.ജോൺസൺ, കെ.എ.റിയാസുദ്ധീൻ, റോക്കി ആളൂക്കാരൻ, പി.ബി.മനോജ്, ഡോ.മാർട്ടിൻ പി.പോൾ, രാജൻ തൈക്കാട്, പി.എ.ആന്റണി, ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടൻ, സോമൻ ചിറ്റേത്ത്, കെ.കെ.സന്തോഷ്, ഷാറ്റോ കുര്യൻ, ജോസ് മൂഞ്ഞേലി, കെ.പി.ഋഷിപാൽ, എ.എസ്‌.ഹൈദ്രോസ്, ബാസ്റ്റിൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു

Advertisement