വയോജനങ്ങൾക്ക് ആശ്വാസമായി ആർദ്രം സ്വാന്തന പരിപാലന കേന്ദ്രം

101

ഇരിങ്ങാലക്കുട :ആർദ്രം സാന്ത്വന പരിപാലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വർഷങ്ങളായ് നടന്നു വരുന്ന കിടപ്പു രോഗികളെ വീടുകളിൽ ചെന്ന് ശിശ്രൂഷിക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമായി ഗാന്ധിഗ്രാം മേഖലയിൽ വീട് സന്ദർശനം നടത്തി. നിരവധി വയോജനങ്ങൾക്ക് ആശ്വസംപകരുന്നതാണ് ആർദ്രത്തിന്റെ ഈ പ്രവർത്തനം’ ആർദ്രത്തിന്റെ ഈ കരുതലിന് ഗാന്ധി ഗ്രാമിലെ വയോജന കുട്ടായ്മക്ക് ആശ്വാസമായി. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇവരുടെ ഷുഗർ പ്രഷർ തുടങ്ങിയവയുടെ പരിശോധന മുടങ്ങി കിടക്കുകയായിരുന്നു . ആർദ്രത്തിന്റെ സന്നദ്ധപ്രവർത്തകർ ഇവിടെയെത്തി എല്ലാവർക്കും പരിശോധന നടത്തുകയും വന്നവർക്ക് എല്ലാം വീട് അണുവിമുക്തമാക്കുന്നതിനാവശ്യമായ ഫ്ലോർ ക്ലീനറും , സാനിറ്റൈസറും,മാസ്കും വിതരണം ചെയ്തു.

Advertisement