മുരിയാട് പാറക്കാട്ടു കരയിൽ യുവാവിനെ മർദ്ദിച്ച കേസ്സിൽ രണ്ടു പേർ അറസ്റ്റിൽ

197

ഇരിങ്ങാലക്കുട :മുരിയാട് പാറക്കാട്ടു കരയിൽ യുവാവിനെ മർദ്ദിച്ച കേസ്സിൽ രണ്ടു പേർ അറസ്റ്റിലായി. പാറക്കാട്ടുകര സ്വദേശി കള്ളി വളപ്പിൽജിന്റോ (25 വയസ്സ്), വെള്ളിലംകുന്ന് സ്വദേശി തോട്ടു പുറത്ത് വീട്ടിൽ സനീഷ് (24 വയസ്സ്) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ടി.ആർ.രാജേഷ് അറസ്റ്റ് ചെയ്തത്. പാറക്കാട്ടുകര സ്വദേശി അനൂപിനാണ് മർദ്ദനമേറ്റത്. ഇക്കഴിഞ്ഞ ഫെബ്രുവരി 16 രാത്രി എട്ടു മണിയോടെയാണ് കേസ്സിനാസ്പദമായ സംഭവം. മുൻപ് അടിപിടിയടക്കം പല കേസ്സുകളിലും പ്രതികളായ ജിന്റോയും സനീഷും രാത്രി പരാതിക്കാരനെ വീടിനു മുൻപിൽ വച്ചു തടഞ്ഞു നിറുത്തി അടിച്ചു പരുക്കേൽപ്പിച്ചുവെന്നായിരു പരാതി. ഇവരുടെ ആക്രമണത്തിൽ പരുക്കേറ്റ അനൂപ് സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. എസ്.സി. എസ്.ടി നിയമപ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികൾ ഒളിവിൽ പോയിരുന്നു. ജിന്റോ ഇടുക്കി വണ്ടിപെരിയാർ, തൃശൂർ ജില്ലയിലെ കൊടകര സ്റ്റേഷനിലും, സനീഷ് ഇരിങ്ങാലക്കുട, കൊടകര സ്റ്റേഷനിലും ഓരോ കേസുകളിൽ പ്രതികളാണ്. സനീഷ് 2017 ൽ നെല്ലായി ആലത്തൂർ സ്വദേശിയുടെ വീട്ടിലേക്ക് പടക്കമെറിഞ്ഞ് ആക്രമിച്ച് വെട്ടി പരുക്കേൽപ്പിച്ച കേസ്സിലെ കൂട്ടു പ്രതി കൂടിയാണ്. വ്യാഴായ്ച പുലർച്ചെ മുരിയാടു നിന്നാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ കൊറോണ മാനദണ്ഡമനുസരിച്ച് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ആളൂർ എസ്.ഐ. ആർ.രഞ്ജിത്ത്, എസ്.ഐ.മാരായ പി.ജെ.ഫ്രാൻസിസ്, കെ.സുഹൈൽ സീനിയർ സി.പി.ഒ. ഇ.എസ്. ജീവൻ , സി.പി.ഒ മാരായ കെ.എസ്. ഉമേഷ്, എം.ബി. അനീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisement