മുകുന്ദപുരം താലൂക്ക് ഓഫീസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു

74

ഇരിങ്ങാലക്കുട :മുകുന്ദപുരം താലൂക്ക് ഓഫീസിൽ പുതിയതായി ആരംഭിക്കുവാൻ പോകുന്ന ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്ന ദൗത്യം പു.ക.സ. ഇരിങ്ങാലക്കുട ടൗൺ യുണിറ്റും വനിതസാഹിതി ഇരിഞ്ഞാലക്കുടയും സംയുക്തമായി ഏറ്റെടുക്കുകയും ആയതിലേക്ക് ആദ്യ ഘട്ടമായി ഏകദേശം 40,000 രൂപ മുഖവിലയുള്ള പുസ്തകങ്ങൾ ശേഖരിച്ച് താലൂക്കോഫീസ് അങ്കണത്തിൽ വച്ച് തഹസിൽദർക്ക് കൈമാറി.ചടങ്ങിൽ തഹസിൽദർ ഐ.ജെ മധുസൂദനൻ,അഡീ. തഹസിൽദർ ശാന്തകുമാരി, ഡെ.തഹസിൽദർ സിമീഷ് സാഹു, പു.ക.സ യൂണിറ്റ് പ്രസിഡന്റ് കെ.ജി.സുബ്രമണ്യൻ സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ് വൈസ്. പ്രസിഡന്റ് ദീപ ആന്റണി, വനിത സാഹിതി വൈസ് പ്രസിഡന്റ് രാധിക സനോജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Advertisement