വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം രണ്ടാം ദിനം

65
Advertisement

ഇരിങ്ങാലക്കുട:വിഷൻ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ നടക്കുന്ന 9 -) മത് ഞാറ്റുവേല മഹോത്സവത്തിന്റെ രണ്ടാം ദിന വെബിനാർ ഉദ്‌ഘാടന കർമം ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. എ. മനോജ്‌കുമാർ നിർവഹിച്ചു. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ്. ജെ. ചിറ്റിലപ്പിള്ളി പരിപാടികളെ കുറിച്ച് വിശദീകരിച്ചു. പ്രോഗ്രാം കോർഡിനേറ്റർമാരായ അഡ്വ. അജയകുമാർ സ്വാഗതവും ടെൽസൺ കോട്ടോളി നന്ദിയും പറഞ്ഞു. രായിരത്ത് ഗാർഡൻസ് ഡയറക്ടർ സുധാകരൻ ‘ ഔഷധ സസ്യങ്ങളും ഒറ്റമൂലികളും പ്രതിരോധവും’ എന്ന വിഷയത്തിൽ വെബിനാർ നയിച്ചു. വൈകിട്ട് 7 മണിക്ക് ബാംസുരി ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ ഗാനമേള നടന്നു.ജൂലൈ 5 ബുധൻ രാവിലെ 10 :30 ന് രോഗപ്രതിരോധത്തിന് സുഗന്ധവിളകൾ എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാല പ്രൊഫസർ ഡോ ജലജ എസ് മേനോൻ നയിക്കുന്ന വെബ്ബിനാർ ഉണ്ടായിരിക്കും .വൈകീട്ട് 7 ന് സാംസ്‌കാരിക പരിപാടിയായ ഉദിമാനക്കളരി ഉണ്ടായിരിക്കും .

Advertisement