ജെ.സി.ഐ വാരാഘോഷങ്ങൾ ആരംഭിച്ചു

61

ഇരിങ്ങാലക്കുട :ജൂനിയർ ചേബർ ഇൻറർ നാഷണൽ ആഗോള വ്യാപകമായി നടത്തുന്ന ജെ.സി.വാരാഘോഷങ്ങളുടെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട എസ്.ഐ ക്ലിറ്റസ് സി.എം നിർവ്വഹിച്ചു . പോലിസ് സ്റ്റേഷൻ അങ്കണത്തിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടന്ന ചടങ്ങിൽ ജെ.സിഐ പ്രസിഡൻ്റ് ജെൻസൻ ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡൻ്റുമാരായ അഡ്വ. ഹോബി ജോളി, ടെൽസൺ കോട്ടോളി എന്നിവർ പ്രസംഗിച്ചു. പാവപ്പെട്ട കുടുംബങ്ങൾക്ക് സഹായമായി നൽകുന്ന പല വ്യഞ്ജന കിറ്റിന് വേണ്ട ധനസഹായം എസ്.ഐ സി.എം ക്ലിറ്റസിന് പ്രസിഡൻ്റ് ജെൻസൻ ഫ്രാൻസീസ് കൈമാറി. ഒരാഴ്ച നിണ്ടുനിൽക്കുന്ന വാരാഘോഷങ്ങളുടെ ഭാഗമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, പരിസര ശുചികരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, കോവിഡ് മൂലം മാനസീക സമ്മർദം അനുഭവിക്കുന്നവർക്ക് ആശ്വാസം പകരുക, മാസ്ക് സാനിറൈറസർ വിതരണം, കിറ്റുകൾ വിതരണം, ധനസഹായ വിതരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് വാരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.

Advertisement