ജനറൽ ആശുപത്രിയുടെ പുതിയ ബ്ലോക്ക് നിർമ്മാണത്തിനായി 12 കോടി രൂപയുടെ അനുമതി

70

ഇരിങ്ങാലക്കുട: ജനറൽ ആശുപത്രിയുടെ പുതിയ ബ്ലോക്ക് നിർമ്മാണത്തിനായി 12 കോടി രൂപ നബാർഡിൽ നിന്നും അനുവദിച്ചു ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ പറഞ്ഞു. ഈ തുക ഉപയോഗിച്ച് ആശുപത്രിയുടെ 2 -ാം നിലയുടെയും 3 -ാം നിലയുടെയും നാലാം നിലയുടെയും പണികൾ മുഴുവനായും പൂർത്തീകരിക്കുന്നതിനും കോമ്പൗണ്ട് വാൾ നിർമ്മിക്കുന്നതിനും സാധിക്കും.ഇതിനു പുറമെ കെട്ടിടത്തിലേക്കാവശ്യമായ ഇലെക്ട്രിഫിക്കേഷൻ വർക്കുകൾ, 2 ലിഫ്റ്റുകൾ സ്‌ഥാപിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ സ്‌ഥാപിക്കൽ, ഫയർ സേഫ്റ്റി സംവിധാനങ്ങൾ ഒരുക്കൽ,1.50 ലക്ഷം കപ്പാസിറ്റിയുള്ള ഫയർ സേഫ്റ്റി സമ്പ് ടാങ്ക് സ്‌ഥാപിക്കൽ, ഇന്റർലോക്കിങ് ടൈൽ വർക്കുകൾ, സാനിറ്റേഷൻ വർക്കുകൾ, അലുമിനിയം ഫാബ്രിക്കേഷൻ വർക്കുകൾ,ഒ. പി വിഭാഗം റൂമുകൾ, രെജിസ്ട്രേഷൻ സെന്റർ, ഫാർമസി, എക്സ് റേ യൂണിറ്റ്, വാർഡ് ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സ്, ഐ. സി. യു., ബ്ലഡ്‌ ബാങ്ക്, കോൺഫറൻസ് ഹാൾ എന്നിവയും, വൈദ്യുതി വിതരണത്തിനാവശ്യമായ ട്രാൻസ്‌ഫോർമറും ജനറേറ്ററും ഉണ്ടായിരിക്കും.പുതിയ ബ്ലോക്കിന്റെ നിർമ്മാണം പൊതു മരാമത്ത് കെട്ടിട വിഭാഗത്തിനാണെന്നും പണികൾ എത്രയും വേഗത്തിൽ പൂർത്തീകരിക്കുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം. എൽ. എ പറഞ്ഞു.

Advertisement