കാട്ടൂർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

50

കാട്ടൂർ:തൃശ്ശൂർ ജില്ലയിലെ വർദ്ധിച്ചു വരുന്ന ഗുണ്ടാ വിളയാട്ടത്തിലും കൊലപാതകങ്ങളിലും ക്രമ സമാധാന പ്രശ്നങ്ങളിലും സർക്കാരിന്റെയും പോലീസിന്റെയും നിഷ്ക്രിയത്വം ആരോപിച്ച് കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടൂർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. എം എസ്സ് അനിൽകുമാർ മാർച്ച് ഉൽഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റുമാരായ ഷാറ്റോ കുര്യൻ, എ എസ് ഹൈദ്രോസ്, ബാസ്റ്റിൻ ഫ്രാൻസിസ്, റിഷിപാൽ എന്നിവർ മാർച്ചിൽ പങ്കെടുത്തു. എം ഐ അഷറഫ്, എം ജെ റാഫി, കിരൺ ഒറ്റാലി, വിജീഷ് പുളിപറമ്പിൽ,സിജു പാറേക്കാടൻ എന്നിവർ പ്രസംഗിച്ചു.

Advertisement