എല്ലാവർക്കും പെൻഷൻ നൽകണം: തോമസ് ഉണ്ണിയാടൻ

72
Advertisement

ഇരിങ്ങാലക്കുട: 60വയസ്സ് കഴിഞ്ഞ കർഷകരുൾപ്പെടെ അർഹരായ എല്ലാവർക്കും പ്രതിമാസം 10000 രൂപ പെൻഷൻ നൽകാൻ സർക്കാറുകൾ തയ്യാറകണമെന്ന് മുൻ സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ.5000 രൂപ കേന്ദ്ര,സംസ്ഥാന സർക്കാറുകൾ വിഹിതം നൽകണം ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് കേരളകോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശപ്രകാരം കോവിഡ് പ്രോട്ടോകേൾ പാലിച്ചുകൊണ്ട് നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു.
നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗം മിനി മോഹൻദാസ്, നോബിൾ പി.വി, സേതു മാധവൻ എന്നിവർ പ്രസംഗിച്ചു.

Advertisement