വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റിന്റെയും പച്ചത്തുരുത്തിന്റെയും ഉദ്‌ഘാടനം നിർവ്വഹിച്ചു

74

ഇരിങ്ങാലക്കുട :നഗരസഭാ പ്രദേശത്തെ ജൈവമാലിന്യം പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ സംസ്കരിക്കുന്നതിനായി 2019-20 ,2020-21 വർഷങ്ങളിലെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 7000 സ്‌ക്വയർ ഫീറ്റിലായി നിർമ്മിച്ചതും IRTC യുടെ സാങ്കേതിക സഹായത്തോടെ പ്രവർത്തിക്കുന്നതുമായ വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റിന്റെയും ,ജൈവവൈവിധ്യം കാത്തുസൂക്ഷിക്കാനായി നട്ടുവളർത്തിയ പച്ചത്തുരുത്തിന്റെയും ഉദ്‌ഘാടനം ഇരിങ്ങാലക്കുട ചെയർപേഴ്സൺ നിമ്യ ഷിജുവിന്റെ അദ്ധ്യക്ഷതയിൽ തൃശൂർ എം.പി ടി.എൻ പ്രതാപൻ നിർവ്വഹിച്ചു .ചടങ്ങിൽ ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ കെ.യു അരുണൻ മുഖ്യാതിഥിയായിരുന്നു .സ്വച്ഛ്‌ ഭാരത് മിഷന്റെയും ശുചിത്വ മിഷന്റെയും സഹകരണത്തോടെയാണ് ഇരിങ്ങാലക്കുട നഗരസഭ ഈ പദ്ധതി നടത്തുന്നത്.നഗരസഭാ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കുര്യൻ ജോസഫ്, ബിജു ലാസർ,വൽസല ശശി, വാർഡ് കൗൺസിലർ എം ആർ ഷാജു, കൗൺസിലർമാരായ റോക്കി ആളൂക്കാരൻ, പി. വി ശിവകുമാർ, ഐ.ആർ.ടി.സി ഡയറക്ടർ ഡോ. എസ് ശ്രീകുമാർ, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ ശുഭ എസ്, ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ പി എസ് ജയകുമാർ, നഗരസഭ എഞ്ചിനീയർ സുഭാഷ് എം.കെ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി കെ എസ് അരുൺ റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി എ അബ്ദുൾ ബഷീർ സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ പി ആർ സ്റ്റാൻലി നന്ദിയും പറഞ്ഞു.നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ ,കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Advertisement