ബ്ലോക്ക് പട്ടികജാതി വികസനഫണ്ട് ഉപയോഗിച്ച് വിജ്ഞാന വാടി പണിതീർത്തു

77

ഇരിങ്ങാലക്കുട: ബ്ലോക്ക് പട്ടികജാതി വികസനഫണ്ട് ഉപയോഗിച്ച് ആനന്ദപുരം സാംബവ കോളനിയിൽ പണിതീർത്ത വിജ്ഞാന വാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് വി.എ. മനോജ് കുമാർ നിർവ്വഹിച്ചു ജില്ലാ പഞ്ചായത്ത് അംഗം ടി ജി. ശങ്കരനാരായണൻ മുഖ്യാതിഥിയായിരുന്നു. മുരിയാട് പഞ്ചായത്ത് പ്രസി. സരിത സുരേഷ് SSLC യിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണൻ അഡ്വ മനോഹരൻ വാർഡ് മെമ്പർമാരായ മോളി ജേക്കബ്ബ്, വത്സൻ 1 വൃന്ദകുമാരി എന്നിവർ ആശംസകളർപ്പിച്ചു. മുരിയാട് സഹകരണ ബാങ്ക് പ്രസിഡന്റ് രാഘവൻ മാസ്റ്റർ എൽ ഇ ഡി ടി.വി. വിജ്ഞാനവാടിക്ക് നൽകി. വാർഡ് മെമ്പർ .എ.എം. ജോൺസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി വിഷൻ മെമ്പർ മിനി സത്യൻ സ്വാഗതവും എ സി ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

Advertisement