എസ് എന്‍ ഡി.പി യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ വനിതകളുടെ യോഗപ്രദര്‍ശനവും നൃത്ത ശില്പവും അരങ്ങേറുന്നു.

735
Advertisement

ഇരിങ്ങാലക്കുട : എസ് എന്‍ ഡി.പി യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ വനിതകളുടെ മാനസികവും ശാരീരികവുമായ ശാക്തീകരണം മുന്‍ നിര്‍ത്തി യോഗമാസ്റ്റര്‍ സുജിത്ത് ബാലാജിയുടെ നേതൃത്വത്തില്‍ ആയിരത്തില്‍പരം വനിതകളുടെ യോഗപ്രദര്‍ശനവും ദൈവദശകം,ഹരിവരാസനം എന്നി അടിസ്ഥാനമാക്കി നൃത്ത ശില്പവും ഫെബ്രുവരി 10ന് ഉച്ചത്തിരിഞ്ഞ് 3:30ന് ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയില്‍ നടക്കുന്നു. യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാകുളം അദ്ധ്യക്ഷതവഹിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വ്വഹിക്കുന്നു. യൂണിയന്‍ സെക്രട്ടറി പി.കെ.പ്രസന്നന്‍, യോഗ കോര്‍ഡിനേറ്റര്‍ സുലഭ മനോജ് എന്നിവര്‍ നേതൃത്വം കൊടുക്കുന്ന യോഗത്തില്‍ യൂണിയന്റെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതാക്കള്‍, ജനപ്രധിനിധികള്‍, സാംസ്‌കാരിക നായകന്മാര്‍ എന്നിവര്‍ പങ്കെടുക്കുന്നു.