സുഭിക്ഷകേരളം പദ്ധതി വേളൂക്കര പഞ്ചായത്തിൽ തുടക്കമായി

191

കൊറ്റനെല്ലൂർ: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി വേളൂക്കര പഞ്ചായത്തിൽ മുകുന്ദപുരം ക്ഷേത്രത്തിന് സമീപം പച്ചക്കറി, കിഴങ്ങ് വർഗ്ഗങ്ങൾ മുതലായവയുടെ കൃഷിക്ക് തുടക്കമായി. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉജിത സുരേഷ് കൂർക്ക തൈകൾ നട്ടു കൊണ്ട് നടീൽ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീഅനിൽകുമാർ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാതിലകൻ,വാർഡ് മെമ്പർ ഡെയ്സിജോസ് അസിസ്റ്റന്റ് കൃഷി ഓഫീസർ എം.കെ.ഉണ്ണി, കർഷകരായ ഷിനിസാജൻ, ഇന്ദിരരവീന്ദ്രൻ, ബിന്ദു, പ്രബിദ, കൃഷി പണിക്കൾക്ക് നേതൃത്വം കൊടുക്കുന്ന സജീവ്ചെട്ടിയാട്ടിൽ എന്നിവർ പങ്കെടുത്തു. വർഷങ്ങളായി തരിശായി കിടക്കുന്ന രണ്ട് ഏക്കർസ്ഥലത്ത് കൂർക്ക, മരച്ചീനി, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, പച്ചക്കറികൃഷി മുതലായവ ചെയ്യുമെന്ന് കർഷക കൂട്ടായ്മ അറിയിച്ചു.

Advertisement