‘എന്റെ പ്ലാവ് നമ്മുടെ ആഹാരം’ പദ്ധതിയ്ക്ക് തുടക്കമായി

239
Advertisement

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജും കോളേജിലെ ബയോഡൈനേഴ്‌സിറ്റി ക്ലബ്ബും, എന്‍എസ്എസ് യൂണിറ്റുകളും, എന്‍സിസിയും തൃശ്ശൂര്‍ സിഎംഐ ദേവമാതാ പ്രവിശ്യാ വിദ്യഭ്യാസവകുപ്പും, ക്രൈസ്റ്റ് എഞ്ചിനിയറിംഗ് കോളേജും, ക്രൈസ്റ്റ് വിദ്യനികേതന്‍ സ്‌കൂളും സംയുക്തമായി അണിയിച്ചൊരുക്കുന്ന എന്റെ പ്ലാവ്, നമ്മുടെ ആഹാരം, ദാരിദ്രത്തിന് ഉത്തരം എന്ന പദ്ധതിക്ക് തുടക്കമായി. തൃശ്ശൂര്‍ സിഎംഐ ദേവമാതാ പ്രവിശ്യ പ്രൊവിന്‍ഷ്യാള്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി സിഎംഐ പ്ലാവിന്റെ തൈ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കനാണ് നല്‍കി കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. കോളേജ് മാനേജര്‍ ഫാ.ജേക്കബ്ബ് ഞെരിഞ്ഞാംപ്പിള്ളി സിഎംഐ, വൈസ് പ്രിന്‍സിപ്പാള്‍മാരായ ഫാ.ജോയ് പീണിക്കപറമ്പില്‍ സിഎംഐ, ഫാ.ജോളി ആന്‍ഡ്രൂസ് സിഎംഐ, പ്രൊഫ.പി.ആര്‍.ബോസ്, കോളേജ് പി.ആര്‍.ഒ.ഡോ.സെബാസ്റ്റിയന്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement