മുപ്പത്തിനാലാമത് കൂടിയാട്ട മഹോത്സവം ആരംഭിച്ചു

81

ഇരിങ്ങാലക്കുട:മുപ്പത്തിനാലാമത് കൂടിയാട്ട മഹോത്സവം ആരംഭിച്ചു .ഗുരുകുലം വിദ്യാർത്ഥിനി കുമാരി അതുല്ല്യ അവതരിപ്പിച്ച നങ്ങ്യാർകൂത്തിനെ തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ സോണിയാഗിരി അദ്ധ്യക്ഷത വഹിച്ചു. ഗുരുകുലം കുലപതി വേണു.ജി യോഗം ഉദ്ഘാടനം ചെയ്തു. ഗുരുകുലം പ്രസിഡൻ്റ് അമ്മന്നൂർ കുട്ടൻ ചാക്യാർ ഗുരു പരമേശ്വര ചാക്യാർ അനുസ്മരണം നടത്തി. ഗുരുകുലം വൈസ് പ്രസിഡൻ്റ് രാജീവ് സ്വാഗതവും ഗുരുകുലം സെക്രട്ടറി നാരായണൻ നമ്പ്യാർ നന്ദിയും പറഞ്ഞു. യോഗത്തെ തുടർന്ന് സരിതാ കൃഷ്ണ കുമാർ കംസവധം നങ്ങ്യാർ കൂത്ത് അവതരിപ്പിച്ചു.

Advertisement