മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ വിതരണം ചെയ്തു

65

കാട്ടൂർ : സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി പ്രകാരം 23 കുടുംബശ്രീ കൾക്ക് അനുവദിച്ചിട്ടുള്ള വായ്പയുടെ വിതരണോൽഘാടനം ബാങ്ക് പ്രസിഡൻറ് രാജലക്ഷ്മി കുറുമാത്ത് നിർവഹിച്ചു. ഈ ലോക്ക് ഡൗൺ കാലത്ത് വനിതകൾക്ക് പരമാവധി തൊഴിലവസരങ്ങൾ ഉണ്ടാക്കുവാൻ ബാങ്ക് ശ്രമിക്കുമെന്നും ബാങ്ക് പ്രസിഡൻറ് പറഞ്ഞു. വൈസ് പ്രസിഡൻറ് ഇ ബി അബ്ദുൾ സത്താർ അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ ജോമോൻ വലിയവീട്ടിൽ, ജൂലിയസ് ആൻറണി, കിരൺ ഒറ്റാലി, എം ഐ അഷ്റഫ്, സുലഭ് മനോജ് ,എന്നിവർ പ്രസംഗിച്ചു. ഡയറക്ടർ എം ജെ റാഫി സ്വാഗതവും സെക്രട്ടറി ടി വി വിജയകുമാർ നന്ദിയും പറഞ്ഞു.

Advertisement