ശാന്തി നികേതനിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു

26

ഇരിങ്ങാലക്കുട:ശാന്തി നികേതൻ പബ്ലിക് സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം സ്കൂൾ മാനേജർ പ്രൊ . ഡോ. എം.എസ്. വിശ്വനാഥൻ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ പി.എൻ. ഗോപകുമാർ വിദ്യാർത്ഥികൾക്ക്കേരള പ്പിറവി സന്ദേശം കൈമാറി. സ്കൂൾ ചെയർമാൻ വിഘ്നേശ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിനോദത്തിലൂടെ വിജ്ഞാനം എന്ന ആശയവുമായി മൈ റേഡിയോ എഫ്. എം.ന്റെ സ്കൂൾ ക്ലബ്ബ് രൂപീകരണം ക്യാമ്പസ് കോ-ഓർഡിനേറ്റർ നിഷ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. സ്റ്റുഡന്റ് കോ-ഓർഡിനേറ്റർമാരായി അക്ഷയ് . പി. അനന്തൻ, വൈഗ . വി.എസ്. എന്നിവരെ തെരഞ്ഞെടുത്തു. തുടർന്ന് വിദ്യാർത്ഥികൾ കേരളതനിമയാർന്ന പരിപാടികൾ അവതരിപ്പിച്ചു. ഹെഡ് മിസ്ട്രസ് സജിത അനിൽകുമാർ , കൺവീനർ കെ.സി. ബീന, ജോ. കൺവീനർ സബ്ന സത്യൻ, കെ.വി.റെ നിമോൾ , വി.എസ്. നിഷ, അമൃത , എന്നിവർ നേതൃത്വം നൽകി.

Advertisement