ക്രൈസ്റ്റ് കോളേജ്ജ് അദ്ധ്യാപകന് ദേശീയഅംഗീകാരം

1505
Advertisement

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ അദ്ധ്യാപകന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഗവേഷണ അവാര്‍ഡ് .സസ്തനികളുടെ മസ്തിഷ്‌ക്കത്തിലെ ഹിപ്പോകാമ്പസ്സില്‍ വെച്ച് ഓര്‍മകള്‍ക്കുണ്ടാകുന്ന രൂപാന്തരണം എന്ന വിഷയത്തിലെ ഗവേഷണത്തിനാണ് അവാര്‍ഡ് .ജീവികളുടെ ഫിസിയോളജിയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ എങ്ങനെ ഓട്ടിസം പോലുള്ള നാഡീരോഗാവസ്ഥകള്‍ക്കുകാരണമാകുന്നു എന്ന വിഷയത്തില്‍ കൂടുതല്‍ ഗവേഷണപഠനങ്ങള്‍ക്കായ് 58 ലക്ഷം രൂപ ഗ്രാന്റ് ഈ അവാര്‍ഡിന്റെ ഭാഗമായി അനുവദിച്ചിട്ടുണ്ട്. ഡോക്ടര്‍ ബിനു ആര്‍. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിലെ അധ്യാപകനും ജര്‍മ്മനിയിലെ യൂറോപ്യന്‍ ന്യൂറോസയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിസിറ്റിംഗ് പ്രൊഫസറുമാണ്.

Advertisement