കാട്ടൂരില്‍ പൈപ്പിടാന്‍ പൊളിച്ച റോഡ് ടാര്‍ ഇടാത്തതില്‍ DYFI പ്രതിഷേധിച്ചു

60
Advertisement

കാട്ടൂര്‍: കാട്ടൂര്‍ ഹൈസ്‌ക്കൂള്‍ റോഡില്‍ നാട്ടിക ഫര്‍ക്ക തീരദേശ മേഖല കുടിവെള്ള പദ്ധതിക്ക് വേണ്ടി പൊളിച്ച റോഡ് ടാര്‍ ഇടാത്തതില്‍ ഡി.വൈ.എഫ്.ഐ കാട്ടൂര്‍ മേഖല കമ്മിറ്റി പ്രതിഷേധിച്ചു .ഒരു കൊല്ലത്തോളമായി റോഡ് പൊളിച്ച് ഇട്ടിരിക്കുകയാണ് .മുന്നറിയിപ്പൊന്നും ഇല്ലാത്തത് കൊണ്ട് രാത്രി വരുന്ന ബൈക്ക് യാത്രികര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും റോഡിന്റെ പകുതിയോളം പൊളിച്ചിട്ടതിനാല്‍ ഇടതുവശത്ത് കൂടെ വരുന്ന വാഹനങ്ങൾ വലതുവശം ചേർന്ന് പോകുന്നത് അപകട സാധ്യത വർദ്ധിപ്പിക്കുമെന്നും ഡി.വൈ.എഫ്.ഐ കാട്ടൂര്‍ മേഖല കമ്മിറ്റി സെക്രട്ടറി അനീഷ് പി.എസ് പറഞ്ഞു .

Advertisement