കാരുണ്യം വിദ്യാഭ്യാസം പദ്ധതിയുടെ ഭാഗമായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു

60
Advertisement

ഇരിങ്ങാലക്കുട :ആൾ സ്റ്റാർസ് ഇരിങ്ങാലക്കുട ക്ലബ്ബിന്റെ കൊറോണാ കാലഘട്ടത്തിലെ കരുതലായി “കാരുണ്യം വിദ്യാഭ്യാസം” എന്ന പദ്ധതിയുടെ ഭാഗമായി നിർദ്ധരരായ കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിന് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുന്നു അതിന്റെ ആദ്യ ഭാഗമായി ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ലിസ്സ്യു കോൺവെന്റിലെ നിർദ്ധരരായ 10 )-o ക്ലാസ് വിദ്യാർഥിനികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തു. ആൾ സ്റ്റാർസ് ഇരിങ്ങാലക്കുട ക്ലബ്ബ് പ്രസിഡന്റ് ടോം ജെ മാമ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ സ്കൂൾ ഹെഡ് മിസ്ട്രെസ്സ്‌ Sr.ആനി ജേക്കബ് പദ്ധതി ഉദ്‌ഘാടനം ചെയ്തു.ഫിനിക്‌ സ് കാട്ടുങ്ങച്ചിറ ക്ലബ് പ്രസിഡന്റ് ശരത് ദാസ് കെ,ഡിക്‌സൺ സണ്ണി,ഡോൺ ആലുക്കൽ,ജെറോൺ മാമ്പിള്ളി എന്നിവർ സന്നിഹിതരായിരുന്നു

Advertisement