സെന്റ് ജോസഫ് കോളേജിലെ എന്‍എസ്എസ് യൂണിറ്റുകളുടെയും സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റേയും നേതൃത്വത്തില്‍ അഭയ ഭവന്‍ സന്ദര്‍ശിച്ചു

190
Advertisement

ഇരിങ്ങാലക്കുട:ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സെന്റ് ജോസഫ് കോളേജിലെ എന്‍എസ്എസ് യൂണിറ്റുകളുടെയും സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റേയും നേതൃത്വത്തില്‍ പൊറിത്തിശ്ശേരിയിലുള്ള അഭയ ഭവന്‍ സന്ദര്‍ശിക്കുകയും അവിടുത്തെ അന്തേവാസികള്‍ക്കായി അവശ്യ വസ്തുക്കളുടെ വിതരണം നടത്തുകയും ചെയ്തു. ‘ കൂടൊരുക്കാം കൂടെ’ പദ്ധതിയുടെ ഭാഗമായുള്ള ഈ സന്ദര്‍ശനത്തിനു കോളേജ് പ്രതിനിധിയും കെമിസ്ട്രി വിഭാഗം അസി. പ്രൊഫസര്‍ ഡോ.സി. ഹെല്‍ന, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ മിസ് ബീന സി എ, ഡോ.ബിനു ടി വി, സാമ്പത്തികശാസ്ത്ര വിഭാഗം, അസി.പ്രോഫ. ജോമോള്‍ തോമസ് ,എന്‍. എസ്. എസ് വളണ്ടിയര്‍ റിയ പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി

Advertisement