വെള്ളാങ്ങല്ലൂര്‍ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

225
Advertisement

വെള്ളാങ്ങല്ലൂര്‍: കോവിഡ് ബാധിച്ച് വെള്ളാങ്ങല്ലൂര്‍ സ്വദേശി മരിച്ചു. പെട്രോള്‍ പമ്പിനു സമീപം താമസിക്കുന്ന ആലങ്ങാട്ടുകാരന്‍ ബാബുവാണ് (47) വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ മരിച്ചത്. ടെമ്പോ ഡ്രൈവര്‍ ആയിരുന്നു. ബുധനാഴ്ച കൊടുങ്ങല്ലൂരില്‍ കോവിഡ് ടെസ്റ്റ്‌ നടത്തിയ ബാബുവിന് വ്യാഴാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഖബറടക്കം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് വടക്കുംകര മഹല്ല് ഖബര്‍സ്ഥാനില്‍ നടന്നു. ഭാര്യ: സാബിറ. മക്കള്‍: സാബു, സൈബ.മരുമകൻ: അൻഷാദ്.

Advertisement