ക്രൈസ്റ്റില്‍ ഫിസിക്‌സ്‌ഫെസ്റ്റ് ‘പ്രവേഗ-2020’സംഘടിപ്പിച്ചു

58

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌കോളേജ് ഫിസിക്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ത്രിദിന ഫിസിക്‌സ് ഫെസ്റ്റ് ‘പ്രവേഗ 2020’ സംഘടിപ്പിച്ചു. ഫിസിക്‌സ ്‌വിഭാഗം മുന്‍ അദ്ധ്യാപകനായിരു പ്രൊഫ. ഇ.കെ. നാരായണന്‍ (ഇ.കെ.എന്‍) സാറിനോടുളള സ്മരണാര്‍ത്ഥം രൂപീകൃതമായ ഇ.കെ.എന്‍. പഠന ഗവേക്ഷണ കേന്ദ്രവുമായി ചേര്‍ന്ന് കോളേജ്‌വിദ്യാര്‍ത്ഥികള്‍ക്കായി ഫിസിക്‌സ്‌ക്വിസ്, പ്രസന്റേഷന്‍ മത്സരങ്ങള്‍ നടത്തി. ഇ.കെ.എന്‍. പഠന ഗവേക്ഷണ കേന്ദ്രം പ്രസിഡന്റ്, പ്രൊഫ. എം.കെ. ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ ഓഫ് ഫിസിക്‌സ് ടീച്ചേഴ്‌സുമായി ചേര്‍ന്നു നടത്തിയ ഫിസിക്‌സ് സ്റ്റേജ്‌ഷോയില്‍ ഡോ.അനന്തകൃഷ്ണന്‍ (Visiting faculty, ISP, Cochin) പല പരീക്ഷണ നിരീക്ഷണ പാഠങ്ങളും അവതരിപ്പിച്ചു.

Advertisement