വിഷൻ ഇരിങ്ങാലക്കുട ഒൻപതാം ഞാറ്റുവേല മഹോത്സവം ജൂലൈ 12 മുതൽ 19 വരെ ഓൺലൈനിൽ

74

ഇരിങ്ങാലക്കുട:കോവിഡ് പടരുന്ന സാഹചര്യത്തിൽ ജൂലൈ 12 മുതൽ 19 വരെ നടത്താൻ ഉദ്ദേശിച്ചിരുന്ന ഒൻപതാമത് വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം ഓൺലൈനായി സംഘടിപ്പിക്കുന്നു .”ആരോഗ്യ സംരക്ഷണത്തിനായി പ്രകൃതി പ്രതിരോധം ” എന്ന ആശയമാണ് ഒൻപതാമത് ഞാറ്റുവേല മഹോത്സവം മുന്നോട്ട് വെക്കുന്ന ആശയം .ജൂലൈ 12 ന് കാലത്ത് 10:30 ന് ബഹു. കേരള സംസ്ഥാന കൃഷിവകുപ്പ് മന്ത്രി അഡ്വ .വി .എസ് സുനിൽകുമാർ ഓൺലൈൻ ഉദ്‌ഘാടന കർമ്മം നിർവ്വഹിക്കും .പ്രൊഫ.കെ .യു അരുണൻ എം.എൽ.എ അധ്യക്ഷത വഹിക്കും .മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു മുഖ്യാഥിതിയായിരിക്കും .തുടർന്ന് വിവിധ കലാപരിപാടികളും ഓൺലൈനായി ഉണ്ടാകും .

ജൂലൈ 13  : ‘കോവിഡ് കാലത്തെ കൃഷി’ എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട കൃഷി അസ്സി .ഡയറക്ടർ എ .മുരളീധരൻ വെബിനാർ നയിക്കും .പച്ചക്കറി തൈകൾ ,വിത്തുകൾ ,വളങ്ങൾ ,ഗ്രോബാഗ് തുടങ്ങിയവയുടെ ഓൺലൈൻ വിൽപനയും ഉണ്ടായിരിക്കും .

ജൂലൈ 14   :’ഔഷധസസ്യങ്ങൾ ഒറ്റമൂലികൾ രോഗപ്രതിരോധം ‘ രായിരത്ത് ഡയറക്ടർ സുധാകരൻ വെബിനാർ നയിക്കും .ഔഷധ സസ്യങ്ങളുടെ ഓൺലൈൻ ഓൺലൈൻ വിൽപന ഉണ്ടായിരിക്കും .

ജൂലൈ 15  : രാവിലെ 10.30 ന് ‘ഇമ്മ്യൂണോ ബൂസ്റ്റ് ക്രോപ്സ്’ (രോഗപ്രതിരോധത്തിന് സുഗന്ധവിളകൾ ) എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാറും ഫേസ്ബുക്ക് ലൈവും ഉണ്ടായിരിക്കും .കേരള കാർഷിക സർവകലാശാല പ്രൊഫസർ ഡോ. ജലജ .എസ്.മേനോൻ വെബിനാർ നയിക്കും .ഓൺലൈനിൽ സുഗന്ധവിളകളുടെ വിൽപനയും നടക്കും.

ജൂലൈ 16  : ‘കോവിഡ് ടൂൾസ്’ എന്ന വെബിനാറിന് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് നേതൃത്വം കൊടുക്കും .കോവിഡ് പ്രതിരോധത്തിനായുള്ള നൂതന ഉപകരണങ്ങളുടെ പ്രദർശനവും വിൽപനയും ഉണ്ടായിരിക്കും .

ജൂലൈ 17 :ഊർജ്ജ സംരക്ഷണം സാമൂഹികാരോഗ്യത്തിന് ‘ എന്ന വിഷയത്തിൽ അനെർട്ടിലെ ഡോ.അജിത് ഗോപി  നയിക്കുന്ന വെബിനാർ ഉണ്ടായിരിക്കും .

ജൂലൈ 18: ‘പഴവർഗ്ഗങ്ങൾ ആരോഗ്യസംരക്ഷണത്തിന് ‘ എന്ന വിഷയത്തിൽ റിട്ട .കൃഷി ഓഫീസർ എൻ .തങ്കരാജ് ക്ലാസ്സ് നയിക്കും .ഫലവൃക്ഷ തൈകളുടെ ഓൺലൈൻ പ്രദർശനവും വിൽപനയും ഉണ്ടായിക്കും .

ജൂലൈ 19 :’ആയുർവേദം ആരോഗ്യസംരക്ഷണത്തിന് ‘ എന്ന വിഷയത്തിൽ വെബിനാർ ഉണ്ടായിരിക്കും.

എല്ലാ ദിവസവും വൈകീട്ട് 7 മണി മുതൽ വിവിധ കൾച്ചറൽ പരിപാടികളും ഉണ്ടായിരിക്കും .

വിഷൻ ഇരിങ്ങാലക്കുട രക്ഷാധികാരി ഫാ.ജോൺ പാലിയേക്കര,ചെയർമാൻ ജോസ് .ജെ ചിറ്റിലപ്പിള്ളി ,കൺവീനർ സുഭാഷ് കെ .എൻ കോഡിനേറ്റർമാരായ സോണിയ ഗിരി ,ഷാജി എം.ജെ ,ഷെറിൻ അഹമ്മദ് ,ടെൽസൺ കോട്ടോളി ,എ.സി സുരേഷ് ,അഡ്വ അജയകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു .

Advertisement