കൈപ്പമംഗലം പെട്രോള്‍ പമ്പ് ഉടമ കോഴിപറമ്പില്‍ മനോഹരനെ തട്ടിക്കൊണ്ടുപോയി ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍

631
Advertisement

കൈപ്പമംഗലം:കൈപ്പമംഗലം പെട്രോള്‍ പമ്പ് ഉടമ കോഴിപറമ്പില്‍ മനോഹരനെ തട്ടിക്കൊണ്ടുപോയി ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍ .ചളിങ്ങാട് കല്ലിപ്പറമ്പില്‍ അനസ് (20 വയസ്സ്),കുറ്റിക്കാടന്‍ ജോസ് മകന്‍ സ്റ്റിയോ (20 വയസ്സ്),കൈപ്പമംഗലം കുന്നത്ത് വീട്ടില്‍ അബൂബക്കര്‍ മകന്‍ അന്‍സാര്‍ (21 വയസ്സ് )എന്നിവരെയാണ് മധ്യമേഖല ഐ .ജി സുരേന്ദ്രന്റെ നിര്‍ദ്ദേശത്തില്‍ തൃശൂര്‍ റൂറല്‍ എസ് .പി കെ .പി വിജയകുമാര്‍ ,ഇരിങ്ങാലക്കുട ഡി .വൈ .എസ് .പി ഫേമസ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘം അറസ്‌ററ് ചെയ്തത് .ചൊവ്വാഴ്ച പുലര്‍ച്ചെ പമ്പില്‍ നിന്ന് വീട്ടിലേക്കു പോകും വഴിയാണ് ബൈക്കിലെത്തിയ അക്രമി സംഘം കാറിനു പുറകില്‍ ബൈക്ക് ഇടിപ്പിച്ചു നാടകം നടത്തി തട്ടിക്കൊണ്ടു പോയത് .മനോഹരന്റെ പക്കല്‍ പൈസ ഇല്ലെന്നു കണ്ട അക്രമി സംഘം ക്ഷുഭിതരായി മനോഹരനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.തുടര്‍ന്ന് പറവൂര്‍ ,കളമശ്ശേരി ചാലക്കുടി ചാവക്കാട് എന്നിവിടങ്ങളില്‍ കറങ്ങി ഗുരുവായൂരില്‍ പഴയ ഒരു കെട്ടിടത്തിന് അടുത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു .മമ്മിയൂരില്‍ നിന്ന് കാറുമായി കടന്ന പ്രതികള്‍ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ കാര്‍ ഉപേക്ഷിച്ചു ബാംഗ്ളുര്‍ക്കു കടക്കാന്‍ ശ്രമിക്കവേ പോലീസ് സംഘം പിടികൂടി.എന്ത് വില കൊടുത്തും പ്രതികളെ പിടികൂടുക എന്ന മേലുദ്യോഗസ്ഥന്റെ നിര്‍ദ്ദേശം അതുപോലെ പ്രാവര്‍ത്തികമാക്കി പ്രത്യേക അന്വേഷണ സംഘം. ദിവസങ്ങള്‍ക്കു മുന്‍പ് മതിലകം കട്ടം ബസാറില്‍ യുവാനെ കുത്തിക്കൊന്ന് മുങ്ങിയ ഒന്നാം പ്രതിയെ ഒറീസയില്‍ നിന്നും പിടികൂടിയ അതേ അന്വേഷണ സംഘം തന്നെയാണ് പെട്രോള്‍ പമ്പ് ഉടമയുടെ ഖാതകരെ സംഭവത്തിന്റെ രണ്ടാം നാള്‍ തന്നെ പിടി കൂടിയത്. മധ്യമേഖല ഡി.ഐ.ജി. എസ്.സുരേന്ദ്രന്‍ ഐ.പി.എസ്. തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി കെ.പി.വിജയകുമാരന്‍ ഐ.പി.എസ്, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫേമസ് വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വാടാനപ്പള്ളി ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.ബിജു, കൈപമംഗലം എസ്.ഐ. ജയേഷ് ബാലന്‍, പി.ജി.അനൂപ്, റൂറല്‍ ക്രൈം ബ്രാഞ്ച് എസ്.ഐ. എം പി. മുഹമ്മദ് റാഫി, സീനിയര്‍ സി.പി.ഒ മാരായ സി.എ.ജോബ്, എം.കെ.ഗോപി, സൂരജ്.വി.ദേവ്, ഷഫീര്‍ ബാബു, ജീവന്‍.ഇ.എസ്, മാനുവല്‍.എം.വി എന്നിവരടങ്ങിയതാണ് പ്രത്യേക അന്വോഷണ സംഘം.

 

 

Advertisement